കൊച്ചി: ഭൂരിപക്ഷ സമുദായ ഐക്യത്തിനും രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിനും മുന്നോക്ക സമുദായ സംരക്ഷണ മുന്നണിയുടെ പിന്തുണ. ഇന്നലെ എറണാകുളം മുന്നോക്ക സമുദായ സംരക്ഷണ മുന്നണി ഓഫീസിലെത്തിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേതാക്കളുമായി ചര്‍ച്ച നടത്തി. മതസൗഹാര്ദ്ദത്തിലധിഷ്ഠിതമായ ഭൂരിപക്ഷ ശാക്തീകരണം അനിവാര്യമാണെന്ന് നേതാക്കള്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടി രൂപീകരണത്തിന് മുന്നോടിയായി നടക്കുന്ന യാത്രയില്‍ മുന്നോക്ക സമുദായ സംരക്ഷണ മുന്നണി പങ്കെടുക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എസ്. നായര്‍, സെക്രട്ടറി രാഹുല്‍ ഈശ്വര്‍, വൈസ് പ്രസിഡണ്ട് പുരുഷോത്തമന് എബ്രാന്തിരി, അഖില്‍, പ്രദീപ്, ബിജെപി സ്ഥാനാര്‍ത്ഥി ബാലചന്ദ്രന് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 72 സമുദായ സംഘടനകളാണ് മുന്നോക്ക സമുദായ സംരക്ഷണ മുന്നണിയിലുള്ളത്.
കെ.പി.എം.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി ബാബു, വീരശൈവ സഭ നേതാക്കള്‍ എന്നിവരുമായും വെള്ളാപ്പള്ളി ചര്‍ച്ച നടത്തി. ഹൈന്ദവ ഐക്യമെന്ന നിലപാടില്‍ നിന്നും പിന്നോട്ടില്ലെന്നും ഡിസംബറോടെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇപ്പോള്‍ ഉയര്‍ന്നിട്ടുള്ള ആരോപണങ്ങള്‍ തന്നെ ശക്തിപ്പെടുത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: