മാവേലിക്കര: ജി.സുധാകരന് താന്‍ പങ്കെടുക്കുന്ന വേദിയില്‍ എത്താതിരുന്നത് തമാശയായി മാത്രമെ കാണുന്നുള്ളുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളിനടേശന് പറഞ്ഞു.
ഡോ.പി.എന്‍. വിശ്വനാഥന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൈക്രോഫിനാന്‍സിനെ കുറിച്ചു പറയുന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണ്. മൈക്രോഫിനാന്‍സില്‍ താന്‍ കോടികള്‍ തട്ടിച്ചു എന്ന പരാതി ഉയരുന്നതില്‍ തനിക്ക് യാതൊരു പ്രശ്നവുമില്ല.
സമുദായത്തിലെ അംഗങ്ങള്‍ക്ക് നല്ലതുമാത്രം ചെയ്യുക, സമുദായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തെ സേവിക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് ചെയര്മാന് ഡോ.എ.വി. ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: