കൊച്ചി: ഭര്‍ത്താവിനെ തേജോവധം ചെയ്ത് പുറത്താക്കിയ സിപിഎം നടപടിയില്‍ പ്രതിക്ഷേധിച്ച് ഏരിയാകമ്മറ്റിയംഗമായിരുന്ന ഭാര്യ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു.
നാലു തവണ സിപിഎം മുന്‍സിപ്പല്‍ കൗണ്‍സിലറും തൃപ്പൂണിത്തറ ലോക്കല്‍കമ്മറ്റി അംഗവുമായിരുന്ന കെ.ജി സത്യവ്രതനെയാണ് സിപിഎം അകാരണമായി പുറത്താക്കുകയും പൊതുജനങ്ങള്‍ക്കിടയില്‍ അവഹേളിക്കുന്ന വിധത്തില്‍ നോട്ടിസ് ഇറക്കുകയും ചെയ്തത്. ഇതില്‍ പ്രതിക്ഷേധിച്ചാണ് മുന്‍ ഏരിയാകമ്മറ്റി അംഗമായിരുന്ന ഭാര്യ ഷീല സത്യവ്രതന് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. രാജിക്കത്തില്‍ ഷീല സത്യവ്രതന് പാര്‍ട്ടി നേതാക്കളുടെ തട്ടിപ്പിന്റെ കഥ വിവരിക്കുന്നുണ്ട്.
യാതൊരു തൊഴിലും വരുമാനവുമില്ലാത്ത പാര്‍ട്ടി നേതാക്കള്‍ കോടികളുടെ അധിപരായതിനെ എതിര്‍ത്തതാണ് നടപടിക്ക് കാരണമായതെന്നും, സ്വാശ്രയ സ്ഥാപനങ്ങളില്‍ മക്കളെ ലക്ഷങ്ങള്‍ ചിലവഴിച്ച് പഠിപ്പിക്കുന്ന കമ്മ്യുണിസ്റ്റ് നേതാക്കള്‍ യാതൊരു വരുമാനവുമില്ലാതെ ആഡംബര ജീവിതമാണ് നയിക്കുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. വളരെ കഷ്ടപ്പെട്ട് ജീവിതം നയിച്ച തന്റേയും കുടുംബത്തിന്റെയും ജീവിതം സിപിഎം ഔദാര്യമായിരുന്നു എന്ന് സ്ഥാപിക്കാനാണ് താല്‍പ്പര്യം.
ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഇറക്കിയ പുറത്താക്കല്‍ നോട്ടിസ് അധാര്‍മ്മികത മാത്രം കൈമുതലാക്കിയ പാര്‍ട്ടിയുടെ അപവാദപ്രചരണമാണ്. നിത്യവൃത്തിക്കുവേണ്ടി തൊഴില്‍ ചെയ്യുകയും രാഷ്ട്രീയപ്രവര്‍ത്തനം നടത്തി വരുകയും ചെയ്ത കുടുംബമാണ് തന്റേത്. സത്യവ്രതനും കുടുംബവും പണിയെടുക്കാതെ ജീവിതം നയിക്കുന്നവരാണെന്ന് ലോക്കല്‍ സെക്രട്ടറിയുടെ പുറത്താക്കല്‍ നോട്ടീസില്‍ പറയുന്നുണ്ട്.
കുടുംബപരമായി കിട്ടിയ ഭൂമിയും, മകളുടെ വിവാഹത്തിന് കിട്ടിയ സമ്മാനങ്ങളും പാര്‍ട്ടിയുടെ സഹായമാണെന്ന് വ്യാഖ്യാനിച്ചുള്ള പുറത്താക്കല്‍ നടപടി പാര്‍ട്ടിയില്‍ തുടരുന്ന അംഗങ്ങള്‍ക്ക് നേരെയുള്ള ചോദ്യമായി തീരുമെന്ന് ഷീല സത്യവ്രതന് ഓര്‍മ്മിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: