തിരുവന്തപുരം: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും മീഡിയാ സെന്ററുകള്‍ തുടങ്ങാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവായി. മീഡിയാ സെന്ററിന്റെ പ്രവര്‍ത്തന ചുമതല അതത് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കായിരിക്കും.
ഫലപ്രഖ്യാപനം നിരീക്ഷിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുക, ജില്ലാ തെരഞ്ഞെടുപ്പ് ഗൈഡ് പ്രസിദ്ധീകരിക്കുക, മാധ്യമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായങ്ങള്‍ ലഭ്യമാക്കുക തുടങ്ങിയവ ഇലക്ഷന് മീഡിയാ സെന്ററുകളുടെ ചുമതലയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: