കോഴിക്കോട്: മാറാടിന്റെ മണ്ണിൽ ദേശീയശക്തികളുടെ മധുരപ്രതികാരം. എട്ട് ഹിന്ദു
മത്സ്യത്തൊഴിലാളികളെ കൂട്ടക്കൊല ചെയ്ത മാറാട് പ്രദേശത്ത് മുസ്ലിം മതവർഗീയ ശക്തികളുടെയും സിപിഎമ്മിന്റെയും വോട്ടു കൂട്ടിനെ പരാജയപ്പെടുത്തി ബിജെപിക്ക് അത്യുജ്ജല വിജയം. മാറാട് ഉൾക്കൊള്ളുന്ന ബേപ്പൂർ നിയോജകമണ്ഡലത്തിൽ മൂന്ന് കോർപ്പറേഷൻ ഡിവിഷൻ സ്ഥാനാർത്ഥികളാണ് വിജയിച്ചത്.
മാറാട് ബിജെപിയെ പരാജയപ്പെടുത്താൻ എസ്ഡിപിഐ സ്വന്തം സ്ഥാനാർത്ഥിയെ പിൻവലിച്ച് സിപിഎമ്മിന് പിന്തുണ നൽകിയിരുന്നു. അവിടെയാണ് ബിജെപി സ്ഥാനാർത്ഥി പൊന്നത്ത് ഷൈമ വിജയം നേടിയത്. 2526 വോട്ടു നേടിയാണ് ഷൈമ വിജയിച്ചത്. സിപിഎമ്മിന്റെ സിറ്റങ് സീറ്റായ മാറാട് 2500 വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. കഴിഞ്ഞ തവണ 1874 വോട്ടാണ് ഉണ്ടായിരുന്നത്. സിപിഎം മുസ്ലിംലീഗ്, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നീ വിഭാഗങ്ങളുടെ പിന്തുണയിലാണ് ഇവിടെ മത്സരിച്ചത്.
ബേപ്പൂർ പോർട്ട് വാർഡിൽ നെല്ലിക്കോട് സതീഷ്കുമാർ 2024 വോട്ടോടെയാണ് വിജയിച്ചത്. സിപിഎമ്മിന് ഇവിടെ 1657 വോട്ടുകളാണ് ലഭിച്ചത്. ബേപ്പൂർ വാർഡിൽ ബിജെപിയിലെ അനിൽകുമാർ തോട്ടപ്പായിൽ വിജയിച്ചു. 2373 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. സിപിഎമ്മിന് 2274വോട്ടുകൾ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: