കടുത്തുരുത്തി: എസ്എന്‍ഡിപി യോഗം കുറുപ്പന്തറ ശാഖ പണികഴിപ്പിച്ച ശ്രീനാരായണ മന്ദിരത്തിന്റെ ഉദ്ഘാടനം എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറി വെളളാപ്പള്ളി നടേശന് നിര്‍വ്വഹിച്ചു. യൂണിയന് പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എന്‍.കെ. രമണന് മുഖ്യപ്രഭാഷണം നടത്തി. കെ.കെ.സച്ചിദാനന്ദന്, സി.എം.ബാബു, ടി.എസ്. ബൈജു, കെ.ജി. മോഹന്‍ ദാസ്, എ.എന്‍. രാഘവന് അരയത്ത്, വി.പി. അഭിലാഷ്, സുധ മോഹന്‍, പുഷ്പ രാജു, കെ.എസ്. കിഷോര്‍, കെ.വി. രതീഷ്കുമാര്‍, ചന്ദ്രിക സുനില്‍, ആനന്ദ് കുടിയത്ത്, പ്രസന്ന, അംബിക തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: