കണ്ണൂര്‍: കണ്ണൂരിനെ സമാധാനത്തിന്റെ പാതയിലെത്തിക്കുന്നതിന് കൊലയാളികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച ശേഷം ചാണകവെള്ളം തളിച്ച് ശുദ്ധമാക്കുകയാണ് വേണ്ടതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് പറഞ്ഞു. ബിജെപി സംസ്ഥാന പ്രസിഡന്റ് നയിക്കുന്ന കേരള വിമോചന യാത്രക്ക് കണ്ണൂര്‍ സ്റ്റേഡിയം േകാര്ണ്ണറില് നല്കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്.
മനോജ് വധത്തിലെ പ്രതിയായ പി.ജയരാജന് ഇപ്പോള്‍ ഒളിവിലാണ്. കാളയുടെയും പശുവിന്റെയും പോത്തിന്റേയും പേരില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ബിജെപിയെ കളിയാക്കി കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചരണം നടത്തിയവരാണ് സിപിഎം നേതാക്കള്‍. ആ നേതാക്കളിലൊരാളായ വി.എസ് അച്യുതാനന്ദന് തന്നെ ഉമ്മന്‍ചാണ്ടിയെ പുറത്താക്കി ചാണകവെള്ളം തളിക്കണമെന്ന് പറഞ്ഞു. അതില്‍നിന്നും മനസ്സിലാക്കാന്‍ പറ്റുന്നത് ചാണകവെള്ളത്തിന് എന്തോ പ്രത്യേകതയുണ്ടെന്ന് ഇവര്‍ സമ്മതിക്കുന്നതായാണ്. അതേ ചാണകവെള്ളം തളിച്ച് കണ്ണൂരിനെ ശുദ്ധീകരിച്ചെങ്കില്‍ മാത്രമേ സാധാരണ ജനങ്ങള്‍ക്ക് ഇവിടെ ജീവിക്കാന്‍ സാധിക്കുകയുള്ളു. അക്രമങ്ങളിലും കൊലപാതകങ്ങളിലും പ്രതികളാകുന്നത് കണ്ണൂരിലെ സാധാരണ സിപിഎം പ്രവര്‍ത്തകരാണ്.
നേതാക്കളുടെ മക്കള്‍ സുരക്ഷിതരായി ജീവിക്കുകയാണ്. അവര്‍ ഇതിലൊന്നും ഉള്‍പ്പെടുന്നില്ല. ഒരമ്പലം പൊളിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറയുമെന്ന് പറയുന്ന കമ്മ്യുണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ രഹസ്യമായി അമ്പലത്തില്‍ പോകുന്നു. കോടിയേരിയുടെ ഭാര്യ ഭര്‍ത്താവിനുവേണ്ടി ഗുരുവായൂരില്‍ തുലാഭാരം നടത്തുന്നു. പിണറായിയുടെ മകള്‍ നല്ല ഭക്തയായി ജീവിക്കണമെന്ന ചിന്തയാല്‍ പഠിക്കാന്‍ അയച്ചിരിക്കുന്നത് അമൃതാനന്ദമയിയുടെ പേരിലുള്ള കോളേജിലാണ്. അവിടെ ഗായത്രീമന്ത്രം കേട്ടുണര്‍ന്ന് ഭജനചൊല്ലി ഭക്തിയോടുകൂടി പഠിച്ചു ജീവിക്കുന്നു.
അണികളോട് ഇവര്‍ പറയുന്നത് അമ്പലത്തില്‍ പോകരുതെന്ന്. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നെഞ്ചോടുചേര്‍ത്ത് നടത്തിപ്പോന്നിരുന്ന പല പരിപാടികളും ഇപ്പോള്‍ പിടിച്ചുനില്പ്പിനായി സിപിഎം ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുകയാണ്. ആദ്യമായി ശ്രീകൃഷ്ണജയന്തി ഏറ്റെടുത്തു നടത്തി. അതിന് ശ്രീകൃഷ്ണനായി വേഷം കെട്ടാന്‍ ആരുമില്ലാതെവന്നപ്പോള്‍ സമീപിച്ചത് ഹോട്ടലുകളില്‍ പൊറോട്ടയടിച്ചുകൊണ്ടിരുന്ന ബംഗാളിയെ. എന്നാല്‍ ചുവപ്പ് കണ്ടാല്‍ തന്നെ തനിക്കിപ്പോള്‍ വെറുപ്പാണെന്ന് പറഞ്ഞ് കമ്മ്യൂണിസ്റ്റുകാരെ ആട്ടിപ്പായിക്കുകയാണ് ഉണ്ടായത്.
30 വര്‍ഷം തുടര്‍ച്ചയായി കമ്മ്യുണിസ്റ്റ് പാര്‍ട്ടി ഭരിച്ചുമുടിച്ച പശ്ചിമബംഗാളില്‍ ഇപ്പോള്‍ ജനങ്ങള്‍ ജീവിക്കാന്‍ കേരളത്തിലക്ക് ചേക്കേറിയിരിക്കുകയാണ്. പിന്നീട് സിപിഎം ഗണേശോത്സവം ഏറ്റെടുത്തു നടത്തി. ഇപ്പോള്‍ അണികളെ പിടിച്ചുനിര്‍ത്താനായി സിപിഎം യോഗയുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. പിണറായിയുടെ കേരളയാത്രക്ക് കണ്ണൂരില്‍ പ്രത്യക്ഷപ്പെട്ട ഫഌക്സ് ബോര്‍ഡില്‍ പിണറായിയുടെയും പി.ജയരാജന്റെയും മുഖം വെച്ച് കുരുക്ഷേത്ര യുദ്ധത്തെ അനുസ്മരിപ്പിക്കുന്ന ചിത്രം വെച്ചിരിക്കുകയാണ്. അതില്‍ കൃഷ്ണനായി വെച്ചിരിക്കുന്നത് പി.ജയരാജന്റെയും അര്‍ജ്ജുനനായി പിണറായിയുടെയും പടമാണ്. ആരാണ് കൃഷ്നെന്നോ ആരാണ് അര്‍ജ്ജുനനെന്നോ കൃതമായി തിരിച്ചറിയാന്‍ പോലും അറിയാത്തവരാണ് ഇത്തരം ഫഌക്സ് ബോര്‍ഡുകള്‍ തയ്യാറാക്കിയതെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: