കുമ്മനം രാജശേഖരന് നയിക്കുന്നത് വര്‍ഗ്ഗീയ വിരുദ്ധയാത്രയെന്ന് മാന്നാര്‍ പി.എം.എ. സലാം മുസലിയാര്‍. ഹിംസയല്ല അഹിംസയാണ് വേണ്ടതെന്നും ദാരിദ്ര്യമല്ല സുഭിക്ഷിതയാണ് ആവശ്യമെന്നും മതാന്ധതയല്ല ആത്മീയജ്ഞാനമാണ് വേണ്ടതെന്നും വിമോചനയാത്രയിലൂടെ കുമ്മനം രാജശേഖരന് സന്ദേശം നല്കുമ്പോള് ഏതു ഭാരതീയനാണ് ഈ കാഴ്ചപ്പാടുകളെ തള്ളിക്കളയാന്‍ കഴിയുക.
മറ്റ് യാത്രകളില്‍ നിന്ന് വിമോചനയാത്രയെ വ്യത്യസ്തമാക്കുന്നതിന്റെ പ്രധാന കാരണവും മറ്റൊന്നല്ല. കിടക്കാനൊരിടം, വിശപ്പകറ്റാന്‍ ഭക്ഷണം, വെള്ളം, കുടുംബം പുലര്ത്താനൊരു തൊഴില്‍, ചേരിതിരിവില്ലാതെ എല്ലാവര്ക്കും തുല്യനീതി ഇത്തരമൊരു മുദ്രാവാക്യം ഇതിനു മുമ്പ് കേട്ടിട്ടില്ല, ഇനിയും കേള്‍ക്കുകയുമില്ല. രാജേട്ടന്റെ ഈ യാത്രയുടെ അവസാനം ഇതിന്റെ പരിഹാരത്തിനുള്ള കാഹളം മുഴങ്ങിയിരിക്കും.
നാനാത്വത്തില്‍ ഏകത്വമെന്ന സനാതന ധര്‍മ്മത്തിന്റെ പാത തുറന്നുവെന്നും ആദര്‍ശരാഷ്ട്രീയത്തിന്റെ കലിയുഗാവതാരമാണ് കുമ്മനമെന്നും പി.എം.എ സലാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: