കോട്ടയം: താറാവ് കൃഷിയിലൂടെ ജീവിതമാരംഭിച്ച് 40 വര്‍ഷം ആനപ്പാപ്പനായി ജീവിതം പടുത്തുയര്‍ത്തി, അഭിനയിച്ച ഒറ്റ സിനിമയിലൂടെതന്നെ കേരളത്തിന്റെ പ്രിയപ്പെട്ട സിനിമക്കാരനായ ഒറ്റാല്വാസവനെ വിമോചനയാത്രാ നായകന് കുമ്മനം രാജശേഖരന് ആദരിച്ചു. നാഗമ്പടം നെഹ്രു സ്റ്റേഡിയത്തില്‍ വിമോചനയാത്രയ്ക്ക് നല്കി സ്വീകരണസമ്മേളനത്തിലായിരുന്നു ആദരം.
മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്കാരമടക്കം നിരവധി സംസ്ഥാന ദേശീയ പുരസ്ക്കാരങ്ങള്‍ നേടിയ ഒറ്റാല് എന്ന സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചാണ് കുമരകംകാരനായ വാസവന് സിനിമാ ആസ്വാദകരുടെ പ്രിയപ്പെട്ടവനായി മാറിയത്.
കൂടാതെ നാഷണല്‍ സ്പോര്ട്സ്മീറ്റില് ലോങ്ജംപിന് സ്വര്‍ണ്ണമെഡല്‍ നേടിയ കായികതാരം കോതമംഗലം മാര്‍ ബേസില്‍ സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ എം.കെ. ശ്രീനാഥ്, മന്നത്ത് പത്മനനാഭന്റെ കൊച്ചുമകന് ഡോ. ബാലചന്ദ്രന് എന്നിവരെയും വിമോചനയാത്രാ നായകന് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: