തിരുവനന്തപുരം: സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകം കുമ്മനം രാജശേഖരന് നയിച്ച വിമോചന യാത്രയുടെ സമാപനം കുറിച്ചുനടന്ന ഘോഷയാത്ര അനന്തപുരി ഇരുെകൈയും നീട്ടി സ്വീകരിച്ചു. വാദ്യമേളങ്ങളും നിശ്ചല ദൃശ്യങ്ങളും ആയിരക്കണക്കിന് ഇരുചക്രവാഹനങ്ങളും അകമ്പടി സേവിച്ച ഘോഷയാത്ര നഗരഹൃദയത്തെ ഇളക്കിമറിച്ചു.
ഇന്നലെ വൈകിട്ട് നാലിന് ശ്രീകാര്യം ജങ്ഷനിലെ ശ്രീനാരായണ ഗുരുദേവന്റെയും അയ്യന്‍കാളിയുടെയും പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തി വന്ദിച്ചാണ് വിമോചനയാത്രയുടെ നായകന് കുമ്മനം രാജശേഖരന് ഘോഷയാത്രാ രഥത്തില്‍ കയറിയത്. വന്ദേമാതര ഗീതികള്‍ മുഴക്കി, ഭാരതമാതാവിന് ജയ് മുഴക്കി ജനസാഗരം രഥത്തിന് പിന്നില്‍ അണിനിരന്നു. ഹരിത കുങ്കുമ പതാക പാറിച്ച് ജനം ആവേശത്തോടെയാണ് കാലഘട്ടത്തിന്റെ കടമ നിറവേറ്റാന്‍ കാലം ചുമതലപ്പെടുത്തിയ ജനനായകനൊപ്പം സഞ്ചരിച്ചത്.
ഉള്ളൂര്‍, കേശവദാസപുരം, പട്ടം, പാളയം, തമ്പാനൂര്‍, കരമന വഴിയാണ് വര്‍ണ്ണശബളമായ ഘോഷയാത്ര വിമോചനയാത്രയുടെ സമാപന വേദിയിലെത്തിയത്. വിദ്യാരംഭംകൂടിയായ നവരാത്രിയാഘോഷങ്ങളുടെ പവിത്രത പേറുന്ന പൂജപ്പുര മൈതാനിയില്‍ തിങ്ങിനിറഞ്ഞ പുരുഷാരത്തിനു നടുവിലേക്ക് ഘോഷയാത്രയും ഒത്തുകൂടിയതോടെ അവിടം ഉത്സവ നഗരിയായി മാറി. കടന്നുവന്ന വഴികളിലുടനീളം നവയുഗ കേരള ശില്പിയെ ഒരു നോക്കു കാണാന്‍ ജനങ്ങള്‍ കാത്തു നിന്നിരുന്നു. തൊഴുകൈയോടെ നാടിനും നാട്ടുകാര്‍ക്കും അഭിവാദ്യം അര്‍പ്പിച്ചായിരുന്നു ഘോഷയാത്ര സമ്മേളന നഗരിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: