പൂരക്കളിയുടെ തട്ടകമായ തൃക്കരിപ്പൂരില്‍ കാസര്‍കോട് റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ വേദി ഒന്നില്‍ പൂരക്കളി മത്സരം അരങ്ങു തകര്‍ക്കുമ്പോള്‍ ആസ്വാദകരായി ഉണ്ടായിരുന്നത് ഒഴിഞ്ഞ കസേരകള്‍ മാത്രമായിരുന്നു.
ഹൈസ്കൂള്‍ വിഭാഗം പൂരക്കളി മത്സരം നടക്കുമ്പോള്‍ ഉണ്ടായിരുന്ന ആസ്വാദകര്‍ പലരും ക്രമേണ സദസ് വിട്ടുപോയി. വേദിയില്‍ പൂരക്കളി കളിക്കുന്ന കുട്ടികള്‍ പഠിക്കുന്ന സ്ക്കൂളിലെ സഹപാഠികളോ രക്ഷിതാക്കളോ ആസ്വാദകരായിയെത്തിയില്ലെന്നതാണ് ഏറെ വിചിത്രം. വേദി ഒന്നില്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പൂരക്കളി മത്സരം നടന്നതും കണികളാരും ഇല്ലാതെയായിരുന്നു.
വിധികര്‍ത്താക്കളും മാധ്യമ പ്രവര്‍ത്തകരും ഏതാനും ചില പൂരക്കളി പണിക്കന്മാരും ഒഴിച്ചാല്‍ വേദിക്ക് മുന്നില്‍ ഉണ്ടായിരുന്നത് ഒഴിഞ്ഞ കസേരകള്‍ മാത്രമായിരുന്നു. ക്ഷേത്രകലയുടെ അസുര ഭാവങ്ങള്‍ നെഞ്ചേറ്റുന്നവര്‍ ധാരാളമുള്ള തൃക്കരിപ്പൂരിലെ ഒഴിഞ്ഞ വേദി പ്രധാന ചര്‍ച്ചയായി. പൂരക്കളി മത്സരത്തില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നതിലും ഉണ്ടായി ഈ മൂല്യശോഷണം.
ഹൈസ്കൂള്‍ വിഭാഗത്തിലും ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുമായി മത്സരിക്കാനെത്തിയത് നാല് വീതം ടീമുകളാണ്. ഈ ആയോധന കലയുടെ നാട്ടില്‍ തന്നെയാണ് ഇത് സംഭവിച്ചത് എന്നതിലാണ് എല്ലാവര്ക്കും അത്ഭുതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: