ന്യൂദല്‍ഹി: വളര്‍ച്ചയുടെ അടുത്ത പ്രതീകമായി മാറാന്‍ പോവുന്നത് റെയില്‍വേ ആണെന്ന് സാമ്പത്തിക സര്‍വേ പറയുന്നു. റെയില്‍വേയില്‍ നിക്ഷേപം വരുന്നതിലൂടെ വളര്‍ച്ചയും നിര്‍മാണ മേഖലയും സ്ഥിരതയും കെട്ടുറപ്പും കൈവരിക്കുമെന്നും സര്‍വേ വിലയിരുത്തുന്നു.
റെയില്‍വേയില്‍ അടുത്ത അഞ്ചു വര്‍ഷം കൊണ്ട് 8.5 ലക്ഷം കോടിയുടെ നിക്ഷേപം ആര്‍ജ്ജിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ വരുമാനത്തില്‍ കുറവ് വന്നാല്‍ പൊതുചെലവുകള്‍ കുറയ്ക്കുകയും പൊതുമേഖലാ ഓഹരികള്‍ വിറ്റഴിച്ച് വരുമാനം കണ്ടെത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐടി മേഖല രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ മേഖലയായി തുടരുകയാണ്. സോഫ്റ്റ്വെയര് മേഖല 2015-16ല്‍ 12 മുതല്‍ 16 ശതമാനം വരെ വളര്‍ച്ച കൈവരിക്കാനാണ് സാദ്ധ്യതയെന്ന് സര്‍വേ പറയുന്നു, ടൂറിസം മേഖലയിലും വളര്‍ച്ച കൈവരിക്കാനായി. വിനോദസഞ്ചാരികളുടെ വരവോടെ 7.1 ശതമാനം വിദേശനാണ്യ ശേഖരമാണ് ഉണ്ടായത്. 2014ല്‍ ഇത് 6.6 ശതമാനം മാത്രമായിരുന്നു.
സിനിമാരംഗത്ത് നൂറ് ശതമാനം വിദേശ നിക്ഷേപം അനുവദിച്ചതിലൂടെ ഇന്ത്യ അന്താരാഷ്ട്ര സ്റ്റുഡിയോകളുടെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും സര്‍വേ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: