ന്യൂദല്‍ഹി: 2016-17 വര്‍ഷത്തേയ്ക്കുള്ള പൊതു ബജറ്റ് പാര്‍ലമെന്റില്‍ ധനമന്ത്രി അരുണ്‍ജയ്റ്റ്ലി അവതരിപ്പിച്ചു. നിരവധി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റില്‍ കര്‍ഷക ക്ഷേമമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കാര്‍ഷിക ജലസേചന പദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തിയും കൃഷി നാശത്തിനുള്ള സാമ്പത്തിക സഹായം വര്‍ദ്ധിപ്പിച്ചും കാര്‍ഷിക മേഖലയില്‍ ഒരു കുതിച്ചു ചാട്ടത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്.
ഇ-കൃഷി വിപണിക്കായി അംബേക്കറുടെ ജന്മദിനത്തില് പുതിയ പദ്ധതി പ്രഖ്യാപിക്കും. അഞ്ച് വര്‍ഷം കൊണ്ട് കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നും ബജറ്റ് ഉറപ്പ് നല്കുന്നു. പ്രതിപക്ഷ ബഹളത്തോടെയാണ് ധനമന്ത്രി തന്റെ ബജറ്റ് അവതരണം തുടങ്ങിയത്. സ്മൃതി ഇറാനിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ബഹളം.
സര്‍ക്കാര്‍ നയങ്ങളുടെ ഗുണം കിട്ടിയത് സാധാരണ ജനങ്ങള്‍ക്കാണെന്ന് ധനമന്ത്രി പറഞ്ഞു. വളര്‍ച്ചാനിരക്ക് 6.3ല്‍ നിന്ന് ഏഴ് ശതമാനമായി. ജിഡിപി7.6 ശതമാനമായി. പണപ്പെരുപ്പം 5.4 ശതമാനമായി കുറഞ്ഞുവെന്നും ധനമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ സഹായത്തിനായി ആധാര്‍ നിര്‍ബന്ധമാക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പാചകവാതക സബ്സിഡിയ്ക്ക് പ്രത്യേക പദ്ധതി. ഗ്രാമീണ റോഡ് വികസനത്തിനുള്ള പ്രധാനമന്ത്രി ഗ്രാമസദക് യോജനക്കായി 19,00കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനയ്ക്കായി 5500കോടി. ഗ്രാമ പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 2.87 ലക്ഷം കോടിയുടെ ഗ്രാന്റ്. തൊഴിലുറപ്പ് പദ്ധതിക്കായി 38,500 കോടി. പാലുത്പാദനം വര്‍ധിപ്പിക്കാന്‍ നാല് പുതിയ ഡയറി പദ്ധതികള്‍. 2018 മാര്‍ച്ച് ഒന്നോടെ ഗ്രാമീണ വൈദ്യുതീകരണം നൂറുശതമാനമാക്കും.
ശ്യാമ പ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷനായി 300 റൂര്‍ബന്‍ ക്ലസ്റ്ററുകള്‍ നിര്‍മിക്കും. ഗ്രാമീണ വികസനത്തിനായി 877765 കോടി. ഗ്രാമീണമേഖലകളില്‍ എല്‍പിജി കണക്ഷന് സ്ത്രീകളുടെ പേരിലാക്കും. എല്‍പിജി കണക്ഷന് നല്കാന് 2000കോടി അധികമായി അനുവദിക്കും. സ്വച്ഛ് ഭാരത് അഭിയാനായി 9,000 കോടി അനുവദിക്കും. നബാര്‍ഡിന് 20,000കോടി.
മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിനായി വര്‍ഷംതോറും 130,000രൂപ. എസ്എസിഎസ്ടി വനിതാ സംരംഭകര്‍ക്കുള്ള സ്റ്റാന്‍ഡ് അപ് ഇന്ത്യ പദ്ധതിക്കായി 500 കോടി. ഓരോ കുടുംബത്തിനും വര്‍ഷം തോറും ഒരു ലക്ഷം രൂപ ഹെല്‍ത്ത് കവര്‍ ലഭിക്കുന്ന ആരോഗ്യ പരിരക്ഷാ പദ്ധതി.
രാജ്യത്ത് 62 നവോദയ സ്കൂളുകള്‍ കൂടി ആരംഭിക്കും. ഉന്നത വിദ്യാഭഅയാസത്തിനായി 1000കോടി. റോഡുകള്‍ക്കും ഹൈവേകള്‍ക്കുമായി 55,000കോടി. എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് ഉപകരണങ്ങള്‍. അടിസ്ഥാന സൗകര്യ വികസനത്തിനായി 2,21,246കോടി. 2016-17 ല്‍ 10,000 കിലോമീറ്റര്‍ ദേശീയപാത പൂര്‍ത്തിയാക്കും. ഷോപ്പിങ് മാളുകള്‍ പോലെ ചെറുകിട കച്ചവട സ്ഥാപനങ്ങള്‍ക്കും 24മണിക്കൂറും പ്രവര്‍ത്തിക്കാന്‍ സൗകര്യമൊരുക്കും.
50,000 കിലോമീറ്റര്‍ സംസ്ഥാന ഹൈവേ വികസിപ്പിക്കും. വിമാനത്താവളങ്ങള്‍ വികസിപ്പിക്കാനായി സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കും. ആണവോര്‍ജ പദ്ധതിക്കായി 3000 കോടി. ആഴക്കടലില്‍ നിന്നുള്ള എല്‍പിജി ഖനനം വര്‍ധിപ്പിക്കും. ഭാരതത്തില്‍ നിര്‍മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് 100 ശതമാനം വിദേശനിക്ഷേപം. മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റില്‍ കാലോചിതമായ പരിഷ്ക്കാരം വരുത്തും. ബാങ്കുകളും ഇന്‍ഷുറന്‍സ് കമ്പനികളും പൊളിയുന്നത് തടയാന്‍ നവീന പദ്ധതി ആരംഭിക്കും
അഞ്ച് ലക്ഷത്തിന് താഴെ വരുമാനമുള്ളവരുടെ ആദായ നികുതി റിബേറ്റ് 5000 രൂപയാക്കി. സ്വന്തമായി വീടില്ലാത്തവര്‍ക്കും എച്ച്ആര്‍എ ലഭിക്കാത്തവര്‍ക്കുമുള്ള ഇളവ് 24,000ത്തില്‍ നിന്ന് 60,000 രൂപയാക്കി. പുതിയ കമ്പനികള്‍ക്കും ചെറുകിട കമ്പനികള്‍ക്കും ഇന്‍സന്റീവ്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആദ്യ മൂന്നുവര്‍ഷം നികുതി നല്‍കേണ്ടതില്ല. ആദായ നികുതി പരിധിയില്‍ മാറ്റമില്ല.
സര്‍ക്കാര്‍ പദ്ധതി പ്രകാരം 60 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയില്‍ കുറഞ്ഞവീട് നിര്‍മിക്കുന്നതിനുള്ള സേവന നികുതി ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: