ഭാവവൈവിധ്യങ്ങള്‍ വിളങ്ങിയ നലാം നാള് പ്രതിഭകളുടെ സ്മിത വദനങ്ങളില് മിന്നിതെളിഞ്ഞത് നടന വര്‍ണ്ണങ്ങള്‍. ഹയര്‍സെക്കണ്ടറി വിഭാഗം കുച്ചുപ്പുടി മത്സരം ആസ്വാദകര്ക്കൊരുക്കിയത് കലയുടെ വിരുന്ന് തന്നെ.
കലോത്സവത്തിന്റെ മൂന്നാം വേദിയായ ശ്രീരഞ്ജിനിയില്‍ തുടര്‍ച്ചയായി നലാം ദിവസമാണ് കുച്ചുപ്പുടി അരങ്ങേറുന്നത്. ഉണ്ണിക്കണ്ണന്റെ ജനനം മുതല്‍ പൂതനയുടെ രംഗപ്രവേശനം വരെ അവതരിപ്പിച്ച് ഇടുക്കി അമരാവതി ജി.എച്ച്.എസ്.എസ്ലെ രോഷ്ന ആന്റണി സദസ്സിന്റെ കൈയടി നേടി. അമരാവതിയില്‍ അന്റണി-മോന്‍സി ദമ്പതികളുടെ മക്കളായ രോഷ്നക്ക് ഭരതനാട്യത്തില്‍ എ ഗ്രേഡുണ്ട്. മൂന്ന് വയസ്സുമുതല്‍ നടനം അഭ്യസിക്കുന്നുണ്ട് ഈ മിടുക്കി.
ശിവഭാവങ്ങളുമായാണ് പത്തനംതിട്ട തോട്ടക്കോണം ഗവ.എച്ച്.എസ്.എസ്ലെ ഗായത്രി അരങ്ങിലെത്തിയത്. പരമശിവന്റെ രൗദ്ര-സൗമ്യ ഭാവങ്ങളുടെ പകര്‍ന്നാട്ടം വേദിയെതന്നെ ഭക്തിമയമാക്കി. തോട്ടകോണത്ത് സുബ്രമണ്യന്‍ നമ്പൂതിരിയുടെയും സുജസുബ്രഹ്മണ്യന്റെയും മകളാണ് ഗായത്രി. പിന്നീട് സദസ് ദശാവതാരത്തിന്റെ വിസ്മയത്തിലായി.
കോട്ടയം ഈരാറ്റുപേട്ട മുസ്ലിം ഗേള്‍സ് എച്ച്.എസ്.എസ്ലെ വിദ്യാര്‍ഥി സുകുമാരനാണ് അരങ്ങില്‍ ഭഗവാന്റെ ദശാവതാരങ്ങളുമായി നടനമാടിയത്. മത്സരാര്‍ത്ഥികള്‍ ഏറെയും അവതരിപ്പിച്ചത് കൃഷ്ണലീലകളായിരുന്നു. അപ്പീല്‍ ബലത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം കുച്ചുപ്പുടി മത്സരവും ദൈര്‍ഘ്യമേറി. 26 പേരാണ് അപ്പീലുമായി അരങ്ങിലെത്തിയത്. ആകെ മത്സരാര്‍ത്ഥികള്‍ 40.
പ്രതികരിക്കാൻ ഇവിടെ എഴുതുക: