ലോത്സവത്തെ എല്ലാ അര്‍ത്ഥത്തിലും കോഴിക്കോട് ഏറ്റെടുത്തതായാണ് ഈ ജനപങ്കാളിത്തം വ്യക്തമാക്കുന്നത്. നഗരത്തിന്റെ മുക്കിലും മൂലയിലും കലോത്സവത്തിന്റെ അലയൊലികള്‍ കാണാം. വേദികള്‍ കാണികളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ഇത് നാട് ഏറ്റെടുത്ത മഹോത്സവം. ആദിത്യ മര്യാദയില്‍ മലബാര്‍ മുന്നിലാണ്. കലോത്സവങ്ങള്‍ എന്നും ഇവിടെ മതിയെന്ന് ഈ ആഘോഷം കാണുമ്പോള്‍ തോന്നിപ്പോകുന്നു.
കലോത്സവങ്ങളിലെന്നും ഒരു പ്രേക്ഷകയായി ഞാനുമുണ്ടാകാറുണ്ട്. നല്ല ഓര്‍മ്മകളിലേക്കുള്ള മടങ്ങിപ്പോക്ക് കൂടിയാണ് എനിക്ക് കലോത്സവങ്ങള്‍. 1991ല്‍ കാസര്‍കോട് നടന്ന കലോത്സവത്തില്‍ കലാതിലകമായത് മറക്കാനാകുന്നതല്ല. ഒരു കൗമാരക്കാരിയുടെ മനസില്‍ അതുണ്ടാക്കിയ സന്തോഷം ഇന്നും നഷ്ടപ്പെട്ടിട്ടില്ല. കലോത്സവങ്ങളിലെ കലാതിലകവും കലാപ്രതിഭാ പട്ടവും തിരിച്ചുവരണം.
കോഴിക്കോട്ടെ കലോത്സവ ലഹരി നുകരുമ്പോള്‍ മാറ്റങ്ങളും എന്നെ സ്വാധീനിക്കുന്നു. മത്സരങ്ങളിലെ പങ്കാളിത്തം ഉയര്‍ന്നു. എന്നാല്‍ പുതിയ പ്രവണതകള്‍ അലോസരപ്പെടുത്തുന്നു. അമ്മ ഡാന്‍സ് ടീച്ചറായിരുന്നതിനാല്‍ ഒരു ഡാന്‍സ് ചിട്ടപ്പെടുത്തുന്നതിന്റെ ബുദ്ധിമുട്ട് എനിക്ക് ചെറുപ്പത്തിലെ അറിയാം. എന്നാല്‍ ഇന്നത്തെ തലമുറ ഡാന്‍സിന്റെ സിഡി വാങ്ങി അനുകരിക്കുകയാണ് ചെയ്യുന്നത്. തെറ്റായ മുദ്രകള്‍ ചൂണ്ടിക്കാണിക്കാന്‍ പോലും അവര്‍ക്ക് ഗുരുനാഥരില്ലാത്ത അവസ്ഥ.
കലയുടെ മൗലികത ലംഘിക്കാതെയായിരിക്കണം അവതരണം. പക്കവാദ്യക്കാരോട് കൂടിയുള്ള കലോത്സവം തിരിച്ച് വരണം. കലാപ്രതിഭകള്‍ അവസരമായിട്ട് കലോത്സവത്തെ കാണണം. ഈ മഹോത്സവത്തെ നമുക്ക് മുന്നോട്ട് നയിക്കാം….
















