അപ്പീലിനെ കുറ്റം പറയാന്‍ പറ്റാത്ത തരത്തിലാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ വിധിയെഴുത്ത്. പറവൂര്‍ മൂത്തകുന്നം എസ്എന്‍എംഎച്ച്എസിലെ സഹോദരങ്ങളായ ഹരികൃഷ്ണനും ഹീരാകൃഷ്ണയും സംസ്ഥാനതലത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയത് അപ്പീല്‍വഴി.
ചാക്യാര്‍കൂത്ത് എച്ച്എസ്എസ് വിഭാഗത്തില്‍ ജില്ലയില്‍ നല്‍കിയ അപ്പീല്‍ വഴി മത്സരിച്ച് ഹരികൃഷ്ണന്‍ സംസ്ഥാനത്ത് രണ്ടാംസ്ഥാനവും എഗ്രേഡും നേടി. ഹീരാകൃഷ്ണ എച്ച്എസ്എസ് വിഭാഗത്തില്‍ കഥാപ്രസംഗത്തിലാണ് മത്സരിച്ചത്. കോടതിവഴി അപ്പീല്‍ നല്‍കിയാണ് മത്സരത്തിനെത്തിയത്. ജില്ലയില്‍ നിന്നെത്തിയ ഒന്നാംസ്ഥനക്കാരിയെ പുറന്തള്ളി എഗ്രേഡ് നേടിയാണ് ഹീരാകൃഷ്ണ മടങ്ങുന്നത്.
കൊറിയര്‍ സര്‍വീസ് ജീവനക്കാരനായ രമേഷിന്റെയും നന്ത്യാട്ട്കുന്ന് ഗവ.എല്‍.പി.സ്‌കൂളിലെ ജയലക്ഷ്മിയുടെയും മക്കളാണ് ഇരുവരും. 2013 മെയ് 14ന് എറണാകുളത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കുപറ്റി വാക്കറിന്റെ സഹായത്താല്‍മാത്രം നടക്കാന്‍ കഴിയുന്ന പിതാവ് രമേശിനൊപ്പമാണ് ഇവര്‍ കലോത്സവ നഗരിയിലെത്തിയത്.
















