ആസ്വാദകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ശബ്ദാനുകരണ കലയില്‍ പുതുമകളില്ലാതായി. മൂന്നാം വേദിയായ ‘ശ്രീരഞ്ജനി’യില്‍ ജനകീയ ഇനമായ മിമിക്രി കാണാന്‍ ആസ്വാദകരുടെ തിക്കും തിരക്കുമായിരുന്നു. ഏവരുടെയും മനസ്സില്‍ വെറൈറ്റിയുടെ ഒരു ലഡു പൊട്ടാന്‍ തയ്യാറായിരുന്നു. പക്ഷേ പ്രതീക്ഷ അസ്ഥാനത്തായി. എങ്കിലും നിരാശ അത്ര കടുത്തതായില്ല.
മിമിക്രി കലാകാരന്മാരുടെ ചില നമ്പറുകള്‍ സദസ്സിനെ കുലുക്കി ചിരിപ്പിക്കുകയും ചെയ്തു.
ഭാരതത്തിന്റെ അഭിമാന വിജയമായ മംഗള്യാന് വിക്ഷേപണം പനിപിടിച്ച പക്ഷി, ശാസ്ത്രീയസംഗീതം പഠിച്ചപൂച്ച, ഡൊണാള്‍ഡ് ഡക്കിന്റെ ശബ്ദത്തില്‍ സിനിമാനടന് നിവിന്‍പോളി, സര്‍ക്കാറിന്റെ ലഹരിവിരുദ്ധ പരസ്യങ്ങള്‍ തുടങ്ങിയ ഇനങ്ങള്‍ കൗതുകമായി. മറ്റ് നമ്പരുകളെല്ലാം പതിവ്പോലെ. തീവണ്ടി, ഇംഗ്ലീഷ് സിനിമയുടെ ട്രയിലര്‍,രാഷ്ട്രീയ നേതാക്കള്‍, പക്ഷി-മൃഗാദികള്‍,വെടിക്കെട്ട് എന്നിവയെല്ലാം ഇതില്‍ ചിലത്.
ഹയര്‍സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തില്‍ അപ്പീലടക്കം 19 പേരാണ് അരങ്ങിലെത്തിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആകെ 22 പേര്.
ഇരുവിഭാഗത്തിലും സംസ്ഥാന തലത്തില്‍ ആദ്യമായി മത്സരിച്ചവരുമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: