ആരു പറഞ്ഞു കഥകളിക്ക് ആസ്വാദകര്‍ കുറയുന്നുവെന്ന്? സംസ്ഥാന സ്കൂള്‍ കലോത്സവം തെളിയിക്കുന്നത് കഥകളിയെ മറക്കാനോ മാറ്റിനിര്‍ത്താനോ മലയാളിക്കാവില്ലെന്നു തന്നെയാണ് ഇന്നലെ രാവിലെ മുതല്‍ വേദി ഏഴ് ഹംസധ്വനിയില്‍ തിങ്ങി നിറഞ്ഞ സദസ്സായിരുന്നു.
ഹയര്‍സെക്കന്ററി വിഭാഗം പെണ്‍കുട്ടികളുടെ കഥകളി മത്സരത്തില്‍ പങ്കെടുത്ത 14 പേരില്‍ എല്ലാവരും ഒന്നിനൊന്ന് മെച്ചം. കേരളത്തിന്റെ തനതു കലയായ കഥകളി മത്സരാര്‍ത്ഥികളുടെ മുഖത്ത് നവരസങ്ങള്‍ പ്രതിഫലിക്കുമ്പോള്‍ ആസ്വാദനത്തില്‍ മുഴുകിയ കാണികളുടെ മുഖത്തും ഭാവപ്പകര്‍ച്ച.
കഥകളി ആചാര്യന് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍നായരുടെയും ശിഷ്യന് കലാമണ്ഡലം പ്രേംകുമാറിന്റെയും ശിക്ഷണത്തില്‍ ചുവടുകളുറപ്പിച്ച് കഥകളി രംഗത്തേക്ക് വന്നവരും മത്സരത്തിനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: