റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്സ് മാമാങ്കത്തിന് തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ഏവരും ആഘോഷത്തിന്റെ ലഹരിയിലും. എന്നാല്‍ ഇന്ത്യന്‍ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്സിന് അത്ര സന്തോഷമൊന്നു വരുന്നില്ല. വെറൊന്നുമല്ല ഒന്നു തല ചായ്ക്കാന്‍ തനിക്ക് മാത്രം ഇത്ര വലിയ ഒളിമ്പിക് ഗ്രാമത്തില്‍ മുറി ഒരുങ്ങിയിട്ടില്ല. അത്ര തന്നെ.
ന്യുയോര്‍ക്കില്‍ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നതു കൊണ്ടാണ് പെയ്സ് ഒളിമ്പിക്സ് വില്ലേജില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിയത്. റിയോയില്‍ വന്നയുടനെ ചെഫ് രാകേഷ് ഗുപ്തയുടെ മുറിയിലാണ് ബാഗുകളും മറ്റും പെയ്സ് സൂക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പെയ്സിന്റെ അഭാവത്തില്‍ പങ്കാളിയായ രോഹന് ബൊപ്പണ്ണ സെര്‍ബിയന്‍ താരം നെനാദ് സിമോണിക്കിനൊപ്പമാണു ഇതുവരെ പരീശിലനം നടത്തിയിരുന്നത്. ഓഗസ്റ്റ് ഒന്നിനു പെയ്സ് റിയോയില്‍ എത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ശനിയാഴ്ചയാണ് പെയ്സ് -ബൊപ്പണ്ണ സഖ്യത്തിന്റെ ആദ്യ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: