റിയോ ഡി ജനീറോ: സാക്ഷി മാലിക്കിന്റെ വെങ്കലമെഡൽത്തിളക്കത്തിൽ ഗോദയിലിറങ്ങിയ ബബിത കുമാരിക്ക് ആദ്യ മത്സരത്തിൽ തോൽവി.
വനിതകളുടെ 53 കി.ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയുടെ പ്രീ ക്വാർട്ടറിൽ ഗ്രീസിന്റെ മരിയ പ്രവോലരാക്കിയോടാണ് ബബിത കീഴടങ്ങിയത്. 5-1 എന്ന സ്കോറിനായിരുന്നു മരിയയുടെ ജയം.
ആദ്യ പിരിയഡിൽ മരിയ മൂന്ന് പോയിന്റ് നേടിയപ്പോൾ ബബിതക്ക് പോയിന്റൊന്നും നേടാനായില്ല. രണ്ടാം പിരിയഡിൽ മരിയ ഒരു താക്കിത് വാങ്ങിയെങ്കിലും അഞ്ച് ടെക്നിക്കൽ പോയിന്റും മൂന്ന് ക്ലാസ് പോയിന്റും നേടി ജയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: