റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്സ് 200 മീറ്റര്‍ സ്പ്രിന്റ് ഡബിള്‍സിലും ഉസൈന്‍ ബോള്‍ട്ട് തന്നെ വേഗ രാജാവ്. 19.78 സെക്കന്‍ഡ് സമയത്തിലാണ് ബോള്‍ട്ട് ഫിനിഷിംഗ് ലൈനിലെത്തിയത്. ഇത് ബോള്‍ട്ടിന്റെ കരിയറിലെ മൂന്നാം ഒളിമ്പിക് സ്പ്രിന്റ് ഡബിള്‍സും റിയോയിലെ രണ്ടാം സ്വര്‍ണവുമാണ്.
ആദ്യമായാണ് ഒരു താരം തുടര്‍ച്ചയായ മൂന്നു സ്വര്‍ണമെന്ന നേട്ടം കൈവരിക്കുന്നത്. ശക്തരായ എതിരാളികളാകുമെന്ന് കരുതിയ ബ്ലേക്കും ഗാട്ട്ലിനും ഇല്ലാതെയാണ് ഫൈനലില്‍ ബോള്‍ട്ട് ഓടാനെത്തിയത്. എന്നാല്‍ 200 മീറ്ററില്‍ തന്റെ പേരിലുള്ള ലോക റെക്കാര്‍ഡ് തിരുത്തുമെന്ന ബോള്‍ട്ടിന്റെ പ്രഖ്യാപനം നടന്നില്ല.
അതേസമയം, ഇനിയൊരു ഒളിമ്പിക്സില്‍ 200 മീറ്റര്‍ ഇനത്തില്‍ മത്സരിക്കാനില്ലെന്ന് ബോള്‍ട്ട് മത്സരശേഷം വ്യക്തമാക്കി. ഇനി മത്സരിക്കുന്നുവെങ്കില്‍ 2017ല്‍ ലണ്ടനില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ 100മീറ്ററില്‍ മാത്രമേ മത്സരിക്കുകയുള്ളൂ എന്നും ബോള്‍ട്ട് കൂട്ടിച്ചേര്‍ത്തു.
നേരത്തെ 100 മീറ്ററിലും ബോള്‍ട്ട് സ്വര്‍ണം നേടി താന്‍ തന്നെയാണ് വേഗരാജവെന്നത് ഉറപ്പിച്ചിരുന്നു. 100 മീറ്ററിലും ട്രിപ്പിള്‍ സ്വര്‍ണനേട്ടമായിരുന്നു ബോള്‍ട്ടിന്റേത്. 20 സെക്കന്‍ഡിനു താഴെസമയത്തില് ഓട്ടം പൂര്‍ത്തീകരിച്ചത് ബോള്‍ട്ടു മാത്രമാണ്. കാനഡയുടെ ആന്ദ്രേ ഡിഗ്രേസ് (20.2 സെക്കന്‍ഡ്) വെള്ളിയും ഫ്രാന്‍സിന്റെ ക്രിസ്റ്റോഫെ ലമേത്ര (20.12 സെക്കന്‍ഡ്) വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: