ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ കരുത്തരായ ലിവര്‍പൂളിന് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സതാംപ്ടനെയാണ് ലിവര്‍പൂള്‍ കീഴടക്കിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ കൗടീഞ്ഞോയും 73-ാം മിനിറ്റില്‍ റഹിം സ്റ്റര്ലിംഗുമാണ് റെഡ്സിന്റെ ഗോളുകള്‍ നേടിയത്. വിജയത്തോടെ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 26 കളികളില്‍ നിന്നായി 45 പോയിന്റാണ് ലിവര്‍പൂളിനുള്ളത്.
നേരത്തെ ആറാം സ്ഥാനത്തായിരുന്ന ടോട്ടനം ഹോട്സ്പര്‍ വെസ്റ്റ് ഹാമുമായി 2-2ന് സമനില പാലിച്ചതോടെ ഏഴാം സ്ഥാനത്തേക്കിറങ്ങി. 2-0ന് പിന്നിട്ടുനിന്നശേഷമാണ് ടോട്ടനം സമനില പിടിച്ചത്. 26 കളികളില്‍ നിന്ന് 44 പോയിന്റാണ് ടോട്ടനത്തിനുള്ളത്. ഇഞ്ചുറി സമയത്ത് ഹാരി കെയ്ന്‍ നേടിയ ഗോളാണ് ടോട്ടനത്തിന് സമനില നേടിക്കൊടുത്തത്. വെസ്റ്റ് ഹാമിന് വേണ്ടി 22-ാം മിനിറ്റില്‍ ചികൗ കൗയാറ്റെയും 62-ാം മിനിറ്റില്‍ ഡിയാഫ്ര സാഖുവും ഗോളുകള്‍ നേടി. 81-ാം മിനിറ്റില്‍ ഡെറിക് റോസെയാണ് ടോട്ടനത്തിന്റെ ആദ്യഗോള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: