നേപ്പിയര്‍: മുന്നില്‍ നിന്നത് ദുര്‍ബല പ്രതിയോഗി. എങ്കിലും വെസ്റ്റിന്‍ഡീസിന്റെ ചങ്കിടിപ്പിന് കുറവുണ്ടായില്ല. കാരണം പൂള് ബിയില്‍ യുഎഇയുമായുള്ള ഈ മുഖാമുഖം അത്ര പ്രധാനപ്പെട്ടതായിരുന്നു കരീബിയന്‍ കൂട്ടത്തിന്. ബാറ്റും പന്തും കാര്യക്ഷമമായി പ്രയോഗിച്ച് ആറു വിക്കറ്റ് ജയത്തോടെ നാലാം സ്ഥാനക്കാരായി വിന്‍ഡീസ് അവസാന എട്ടില്‍ കയറിപ്പറ്റുക തന്നെ ചെയ്തു. നായകന് ജാസന്‍ ഹോള്‍ഡര്‍ (4 വിക്കറ്റ്), ജെറോം ടെയ്ലര് (3) എന്നിവരുടെ പന്തുകളും ജോണ്സന് ചാള്‍സിന്റെയും (55) ജൊനാതന്‍ കാര്‍ട്ടറിന്റെയും (50 നോട്ടൗട്ട്) ബാറ്റുകളും വിന്‍ഡീസിനുവേണ്ടി ഉച്ചത്തില്‍ ശബ്ദിച്ചു.
ബാറ്റിംഗിന്റെ ആദ്യ ഊഴമേറ്റെടുത്ത യുഎഇ 175 റണ്‍സെന്ന തുച്ഛമായ സ്കോറില്‍ ഒതുങ്ങിക്കൂടി. 30.3 ഓവറില്‍ നാലു വിക്കറ്റുകള്‍ ബലികഴിച്ച് വിന്‍ഡീസ് വിജയപ്പടികേറി. അതോടെ പോയിന്റ് നിലയില്‍ വിന്‍ഡീസിനൊപ്പം നിന്ന അയര്‍ലന്റിന് റണ്‍റേറ്റില്‍ പിന്തള്ളപ്പെട്ട് നാട്ടിലേക്ക് വിമാനം കയറേണ്ടിവന്നു.
വിക്കറ്റ് മഴയോടെയായിരുന്നു നേപ്പിയറിലെ അങ്കത്തിന്റെ ആരംഭം.
ഹോള്‍ഡറും ടെയ്ലറും തീ തുപ്പിയപ്പോള്‍ അംജദ് അലി (5), അന്ദ്രി ബെറെംഗര്‍ (7), കൃഷ്ണ ചന്ദ്രന് (0), ഖുറാം ഖാന് (5), ഷെയ്മാന്‍ അന്‍വര്‍ (2), സ്വപ്നില്‍ പാട്ടീല്‍ (6) എന്നിവര്‍ കണ്ണടച്ചുതുറക്കുംമുന്‍പേ കൂടാരത്തിലെത്തി,യുഎഇ 6ന് 46 എന്ന നിലയിലേക്ക് കൂപ്പുകുത്തി. പക്ഷേ, ഏഴാം വിക്കറ്റില്‍ നൂറിലേറെ റണ്‍സൊഴുകി.
അംജദ് ജാവേദും (56) നസീര്‍ അസീസും (60) ടീമിന്റെ രക്ഷകവേഷം കെട്ടി. ഈ സഖ്യം അറബ് പ്രതിനിധികളെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചെന്നു പറയാം.
ചെറിയ സ്കോര്‍ പിന്തുടര്‍ന്ന വിന്‍ഡീസ് തെല്ലും പതറിയില്ല. പരിക്കേറ്റ ഓപ്പണണര്‍ ക്രിസ് ഗെയ്ലിന്റെ അഭാവം പ്രകടമക്കാതെ അവര്‍ നോക്കി. ഡെയ്്വന് സ്മിത്ത് (15) ഫോമില്ലായ്മ തുടര്‍ന്നു. മര്‍ലോണ്‍ സാമുവല്‍സും (9) അധികനേരം ക്രീസില്‍ ചെലവിടാന്‍ മെനക്കെടാത്തവരുടെ കൂട്ടത്തില്പ്പെട്ടെങ്കിലും ഒമ്പതു ഫോറുകളും രണ്ടു സിക്സറും പറത്തിയ ചാള്‍സും അഞ്ചു ബൗണ്ടറികള്‍ തൊടുത്ത കാര്‍ട്ടറും കളി വിന്‍ഡീസിന്റെ വരുതിയില്‍ നിര്‍ത്തി. ഒടുവില്‍ ദിനേഷ് രാംദിന് (33 നോട്ടൗട്ട്) വിന്‍ഡീസിനെ വിജയരേഖ തൊടുവിച്ച് കരകയറി. മഞ്ജുള ഗുരുഗിനും അംജദ് ജാവേദിനും രണ്ടു വിക്കറ്റുകള്‍ വീതം ലഭിച്ചു. ഹോള്‍ഡര്‍ മാന്‍ ഓഫ് ദ മാച്ച്
സ്കോര്‍ ബോര്‍ഡ്
യുഎഇ– അംജദ് അലി എല്‍ബിഡബ്ല്യൂ ബി ഹോള്‍ഡര്‍ 5, അന്ദ്രി ബെറെംഗര്‍ സി രാംദിന് ബി ഹോള്‍ഡര്‍ 7, കൃഷ്ണ ചന്ദ്രന് സി സ്മിത്ത് ബി ഹോള്‍ഡര്‍ 0, ഖുറാം ഖാന് ബി ടെയ്ലര് 5, ഷെയ്മാന്‍ അന്‍വര്‍ ബി ടെയ്ലര് 2, സ്വപ്നില്‍ പാട്ടീല്‍ ബി ഹോള്‍ഡര്‍ 6, ്അംജദ് ജാവേദ് ബി റസല്‍ 56, നസീര്‍ അസീസ് സി ഹോള്‍ഡര്‍ ബി സാമുവല്‍സ് 60, മുഹമ്മദ് തൗഖ്വിര് ബി ടെയ്ലര് 2, മഞ്ജുള ഗുരുഗ് നോട്ടൗട്ട് 4. എക്സ്ട്രാസ് 14. ആകെ 175 (47.4 ഓവര്‍).
വിക്കറ്റ് വീഴ്ച: 1-13, 2-16, 3-17, 4-21, 5-26, 6-46, 7-153, 8-167, 9-167, 10-175
ബൗളിംഗ്: ജെറോം ടെയ്ലര് 8.4-0-36-3, ജാസന്‍ ഹോള്‍ഡര്‍ 10-1-27-4, കെമര്‍ റോച്ച് 8-0-54-0, ആന്ദ്രെ റസല്‍ 8-3-20-2, മര്‍ലോണ്‍ സാമുവല്‍സ് 10-4-25-1, ഡാരെന്‍ സമ്മി 1-0-4-0, ഡ്വെയ്്ന് സ്മിത്ത് 2-0-5-0
വിന്‍ഡീസ്- ഡ്വെയ്ന്‍ സ്മിത്ത് സി പാട്ടില്‍ ബി ഗുരുഗ് 15, ജോണ്സണ് ചാള്‍സ് സി കൃഷ്ണചന്ദ്രന് ബി അംജദ് ജാവേദ് 55, മര്‍ലോണ്‍ സാമുവല്‍സ് സി ബെറെംഗര്‍ ബി ഗുരുഗ് 9, ജൊനാതന്‍ കാര്‍ട്ടര്‍ നോട്ടൗട്ട് 50, ആന്ദ്രെ റസല്‍ സി ആന്‍ഡ് ബി അംജദ് ജാവേദ് 7, ദിനേശ് രാംദിന് നോട്ടൗട്ട് 33. എക്സ്ട്രാസ് 7. ആകെ 4ന് 176 (30.3).
വിക്കറ്റ് വീഴ്ച: 1-33, 2-53, 3-109, 4-118
ബൗളിംഗ്: നസീര്‍ അസീസ് 6-0-47-0, മുഹമ്മദ് നവീദ് 6-0-34-0, മഞ്ജുള ഗുരുഗ് 7.3-1-40-2, മുഹമ്മദ് തൗഖ്വിര് 3-0-22-0, അംജദ് ജാവേദ് 8-0-29-2
പ്രതികരിക്കാൻ ഇവിടെ എഴുതുക: