Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാലുറപ്പിച്ച് പാക് പട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:08 pm IST
in Sports

അഡ്‌ലെയ്ഡ്: നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാന്‍ നെഞ്ചുവിരിച്ചു തന്നെ കളിച്ചു. വമ്പന്‍ അട്ടിമറികള്‍ക്ക് പേരുകേട്ട അയര്‍ലന്റിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി മിസ്ബ ഉല്‍ ഹക്കും കൂട്ടരും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പൂള്‍ ബിയിലെ മൂന്നാം സ്ഥാനക്കാരായാണ് പാക് (8 പോയിന്റ്) പ്രയാണം. ടോസ് നേടി ബാറ്റെടുത്ത ഐറിഷ് ടീം 237ന് ഓള്‍ ഔട്ടായി. പാക്കിസ്ഥാന്‍ 46.1 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം കളഞ്ഞ് ലക്ഷ്യം മറികടന്നു.

യുവ ബാറ്റ്‌സ്മാന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ കന്നി സെഞ്ച്വറിയാണ് മുന്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് അനായാസ ജയമൊരുക്കിയത്. 124 പന്തുകളില്‍ നിന്ന് 101 റണ്‍സുമായി പുറത്താകാതെ നിന്നു. ക്ഷമാപൂര്‍വം കളിച്ച സര്‍ഫ്രാസ് ആറു ബൗണ്ടറികളേ കുറിച്ചുള്ളു. 2007ല്‍ ഇമ്രാന്‍ നസീറിനുശേഷം ലോകകപ്പ് ശതകം നേടുന്ന ആദ്യ പാക് ബാറ്റ്‌സ്മാനുമായി സര്‍ഫ്രാസ്. കളിയിലെ താരവും സര്‍ഫ്രാസ് തന്നെ. മറ്റൊരു ഓപ്പണര്‍ അഹമ്മദ് ഷെഹ്‌സാദും (63, ഏഴ് ഫോര്‍) തിളങ്ങി. ഒന്നാം വിക്കറ്റില്‍ ഇരുവരും 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നായകന്‍ മിസ്ബയും (39) തരക്കേടില്ലാത്ത സംഭാവന നല്‍കി. ഉമര്‍ അക്മല്‍ (20) പുറത്താകാതെ നിന്നു. അയര്‍ലന്റിനുവേണ്ടി അലെക്‌സ് കുസാക്ക് (1/43) പന്തുകൊണ്ട് മികവുകാട്ടി.

നേരത്തെ, ക്യാപ്ടന്‍ വില്യം പോര്‍ട്ടര്‍ഫീല്‍ഡിന്റെ (107) സെഞ്ച്വറി പ്രകടനം അയര്‍ലന്റിനെ താങ്ങിനിര്‍ത്തുകയായിരുന്നു. കൂട്ടുകാര്‍ ഒന്നൊന്നായി കൂടാരം കയറുമ്പോഴും ഒരറ്റത്തു പിടിച്ചു നിന്ന പോര്‍ട്ടര്‍ഫീല്‍ഡ് ടീമിനെ മാന്യമായ സ്‌കോറിലെത്തിച്ചു.

അവസാന പത്ത് ഓവറില്‍ 49 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ പിഴുത പാക് ബൗളര്‍മാരുടെ വീറും വേറിട്ടുനിന്നു. മൂന്നു വിക്കറ്റ് പിഴുത വഹാബ് റിയാസാണ് അയര്‍ലന്റിന്റെ മുന്നേറ്റത്തിന് തടയിട്ടത്.

സ്‌കോര്‍ ബോര്‍ഡ്

അയര്‍ലന്റ്– വില്യം പോര്‍ട്ടര്‍ഫീല്‍ഡ് സി ഷാഹിദ് ആഫ്രീദി ബി സൊഹെയ്ല്‍ ഖാന്‍ 107, പോള്‍ സ്റ്റിര്‍ലിങ് എല്‍ബിഡബ്ല്യൂ ബി എഹ്‌സന്‍ അദില്‍ 3, എഡ് ജോയ്‌സ് സി ഉമര്‍ അക്മല്‍ ബി വഹാബ് റിയാസ് 11, നീല്‍ ഒബ്രിയന്‍ സി ഉമര്‍ അക്മല്‍ ബി രഹത് അലി 12, ആന്‍ഡി ബാള്‍ബെയ്ന്‍ സി ഷാഹിദ് അഫ്രീദി ബി ഹാരിസ് സൊഹെയ്ല്‍ 18, ഗ്യാരി വില്‍സന്‍ സി വഹാബ് റിയാസ് ബി സൊഹെയ്ല്‍ ഖാന്‍ 29, കെവിന്‍ ഒബ്രിയന്‍ സി ഷൊയ്ബ് മസൂദ് ബി വഹാബ് റിയാസ് 8, സ്റ്റ്യുവര്‍ട്ട് തോംപ്‌സണ്‍ സി ഉമര്‍ അക്മല്‍ ബി റഹത് അലി 12, ജോണ്‍ മൂണി സി ഉമര്‍ അക്മല്‍ ബി വഹാബ് റിയാസ് 13, ജോര്‍ജ് ഡോക് റെല്‍ റണ്ണൗട്ട് 11, അലെക്‌സ് കുസാക്ക് നോട്ടൗട്ട് 1. എക്‌സ്ട്രാസ് 12. ആകെ 237 (50 ഓവര്‍).

വിക്കറ്റ് വീഴ്ച 1-11, 2-56, 3-86, 4-134, 5-182, 6-189, 7-204, 8-216, 9-230, 10-237

ബൗളിംഗ്: സൊഹെയ്ല്‍ ഖാന്‍ 10-0-44-2, എഹ്‌സാന്‍ അദില്‍ 7-0-31-1, റഹത് അലി 10-0-48-2, വഹാബ് റിയാസ് 10-0-54-3, ഷാഹിദ് അഫ്രീദി 10-0-38-0, ഹാരിസ് സൊഹെയ്ല്‍ 3-0-20-1.

പാക്കിസ്ഥാന്‍-

അഹമ്മദ് ഷെഹ്‌സാദ് സി ജോയ്‌സ് ബി തോംപ്‌സണ്‍ 63, സര്‍ഫ്രാസ് അഹമ്മദ് നോട്ടൗട്ട് 101, ഹാരിസ് സൊഹെയ്ല്‍ റണ്ണൗട്ട് 3, മിസ്ബ ഉല്‍ ഹക്ക് ഹിറ്റ് വിക്കറ്റ് ബി കുസാക്ക് 39, ഉമര്‍ അക്മല്‍ നോട്ടൗട്ട് 20. എക്‌സ്്ട്രാസ് 15. ആകെ 3ന് 241 (46.1).

വിക്കറ്റ് വീഴ്ച 1-120, 2-126, 3-208

ബൗളിംഗ്; അലെക്‌സ് കുസാക്ക് 10-1-43-1, ജോണ്‍ മൂണി 9-1-40-0, സ്റ്റിയുവര്‍ട്ട് തോംപ്‌സണ്‍ 10-0-59-1, ജോര്‍ജ് ഡോക്ക്‌റെല്‍ 6-0-43-0, കെവിന്‍ ഒബ്രിയന്‍ 10-0-49-0, പോള്‍ സ്റ്റിര്‍ലിങ് 1.1-0-5-0

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.