അഡ്ലെയ്ഡ്: നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാന് നെഞ്ചുവിരിച്ചു തന്നെ കളിച്ചു. വമ്പന്‍ അട്ടിമറികള്‍ക്ക് പേരുകേട്ട അയര്‍ലന്റിനെ ഏഴു വിക്കറ്റിന് പരാജയപ്പെടുത്തി മിസ്ബ ഉല് ഹക്കും കൂട്ടരും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. പൂള് ബിയിലെ മൂന്നാം സ്ഥാനക്കാരായാണ് പാക് (8 പോയിന്റ്) പ്രയാണം. ടോസ് നേടി ബാറ്റെടുത്ത ഐറിഷ് ടീം 237ന് ഓള് ഔട്ടായി. പാക്കിസ്ഥാന് 46.1 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം കളഞ്ഞ് ലക്ഷ്യം മറികടന്നു.
യുവ ബാറ്റ്സ്മാന് സര്‍ഫ്രാസ് അഹമ്മദിന്റെ കന്നി സെഞ്ച്വറിയാണ് മുന്‍ ലോക ചാമ്പ്യന്മാര്ക്ക് അനായാസ ജയമൊരുക്കിയത്. 124 പന്തുകളില്‍ നിന്ന് 101 റണ്‍സുമായി പുറത്താകാതെ നിന്നു. ക്ഷമാപൂര്‍വം കളിച്ച സര്‍ഫ്രാസ് ആറു ബൗണ്ടറികളേ കുറിച്ചുള്ളു. 2007ല്‍ ഇമ്രാന് നസീറിനുശേഷം ലോകകപ്പ് ശതകം നേടുന്ന ആദ്യ പാക് ബാറ്റ്സ്മാനുമായി സര്‍ഫ്രാസ്. കളിയിലെ താരവും സര്‍ഫ്രാസ് തന്നെ. മറ്റൊരു ഓപ്പണര്‍ അഹമ്മദ് ഷെഹ്സാദും (63, ഏഴ് ഫോര്‍) തിളങ്ങി. ഒന്നാം വിക്കറ്റില്‍ ഇരുവരും 120 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നായകന് മിസ്ബയും (39) തരക്കേടില്ലാത്ത സംഭാവന നല്കി. ഉമര്‍ അക്മല്‍ (20) പുറത്താകാതെ നിന്നു. അയര്‍ലന്റിനുവേണ്ടി അലെക്സ് കുസാക്ക് (1/43) പന്തുകൊണ്ട് മികവുകാട്ടി.
നേരത്തെ, ക്യാപ്ടന് വില്യം പോര്‍ട്ടര്‍ഫീല്‍ഡിന്റെ (107) സെഞ്ച്വറി പ്രകടനം അയര്‍ലന്റിനെ താങ്ങിനിര്‍ത്തുകയായിരുന്നു. കൂട്ടുകാര്‍ ഒന്നൊന്നായി കൂടാരം കയറുമ്പോഴും ഒരറ്റത്തു പിടിച്ചു നിന്ന പോര്‍ട്ടര്‍ഫീല്‍ഡ് ടീമിനെ മാന്യമായ സ്കോറിലെത്തിച്ചു.
അവസാന പത്ത് ഓവറില്‍ 49 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ പിഴുത പാക് ബൗളര്‍മാരുടെ വീറും വേറിട്ടുനിന്നു. മൂന്നു വിക്കറ്റ് പിഴുത വഹാബ് റിയാസാണ് അയര്‍ലന്റിന്റെ മുന്നേറ്റത്തിന് തടയിട്ടത്.
സ്കോര്‍ ബോര്‍ഡ്
അയര്‍ലന്റ്– വില്യം പോര്‍ട്ടര്‍ഫീല്‍ഡ് സി ഷാഹിദ് ആഫ്രീദി ബി സൊഹെയ്ല് ഖാന് 107, പോള്‍ സ്റ്റിര്‍ലിങ് എല്‍ബിഡബ്ല്യൂ ബി എഹ്സന്‍ അദില്‍ 3, എഡ് ജോയ്സ് സി ഉമര്‍ അക്മല്‍ ബി വഹാബ് റിയാസ് 11, നീല്‍ ഒബ്രിയന്‍ സി ഉമര്‍ അക്മല്‍ ബി രഹത് അലി 12, ആന്‍ഡി ബാള്ബെയ്ന് സി ഷാഹിദ് അഫ്രീദി ബി ഹാരിസ് സൊഹെയ്ല് 18, ഗ്യാരി വില്സന് സി വഹാബ് റിയാസ് ബി സൊഹെയ്ല് ഖാന് 29, കെവിന് ഒബ്രിയന്‍ സി ഷൊയ്ബ് മസൂദ് ബി വഹാബ് റിയാസ് 8, സ്റ്റ്യുവര്‍ട്ട് തോംപ്സണ് സി ഉമര്‍ അക്മല്‍ ബി റഹത് അലി 12, ജോണ്‍ മൂണി സി ഉമര്‍ അക്മല്‍ ബി വഹാബ് റിയാസ് 13, ജോര്‍ജ് ഡോക് റെല്‍ റണ്ണൗട്ട് 11, അലെക്സ് കുസാക്ക് നോട്ടൗട്ട് 1. എക്സ്ട്രാസ് 12. ആകെ 237 (50 ഓവര്‍).
വിക്കറ്റ് വീഴ്ച 1-11, 2-56, 3-86, 4-134, 5-182, 6-189, 7-204, 8-216, 9-230, 10-237
ബൗളിംഗ്: സൊഹെയ്ല് ഖാന് 10-0-44-2, എഹ്സാന്‍ അദില്‍ 7-0-31-1, റഹത് അലി 10-0-48-2, വഹാബ് റിയാസ് 10-0-54-3, ഷാഹിദ് അഫ്രീദി 10-0-38-0, ഹാരിസ് സൊഹെയ്ല് 3-0-20-1.
പാക്കിസ്ഥാന്-
അഹമ്മദ് ഷെഹ്സാദ് സി ജോയ്സ് ബി തോംപ്സണ് 63, സര്‍ഫ്രാസ് അഹമ്മദ് നോട്ടൗട്ട് 101, ഹാരിസ് സൊഹെയ്ല് റണ്ണൗട്ട് 3, മിസ്ബ ഉല് ഹക്ക് ഹിറ്റ് വിക്കറ്റ് ബി കുസാക്ക് 39, ഉമര്‍ അക്മല്‍ നോട്ടൗട്ട് 20. എക്സ്്ട്രാസ് 15. ആകെ 3ന് 241 (46.1).
വിക്കറ്റ് വീഴ്ച 1-120, 2-126, 3-208
ബൗളിംഗ്; അലെക്സ് കുസാക്ക് 10-1-43-1, ജോണ്‍ മൂണി 9-1-40-0, സ്റ്റിയുവര്‍ട്ട് തോംപ്സണ് 10-0-59-1, ജോര്‍ജ് ഡോക്ക്റെല്‍ 6-0-43-0, കെവിന് ഒബ്രിയന്‍ 10-0-49-0, പോള്‍ സ്റ്റിര്‍ലിങ് 1.1-0-5-0
പ്രതികരിക്കാൻ ഇവിടെ എഴുതുക: