സിഡ്‌നി: ലോകകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ ദക്ഷിണാഫ്രിക്കയുടെ ജെ പി ഡുമ്മിനിക്ക് ഹാട്രിക്. ലങ്കയുടെ ഇന്നിംഗ്‌സിലെ 32, 34 ഓവറുകളിലാണ് ഡുമ്മിനി ഹാട്രിക് പൂര്‍ത്തിയാക്കിയത്.
32-ാം ഓവറിലെ അവസാന പന്തില്‍ ലങ്കന്‍ ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസിനെ പുറത്താക്കിയാണ് ഡുമ്മിനി ഹാട്രിക് വേട്ടയ്‌ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 34-ാം ഓവറിലെ ആദ്യ പന്തില്‍ കുലശേഖരയെ വിക്കറ്റ് കീപ്പര്‍ ഡി കോകിന്റെ കൈകളിലെത്തിച്ചു. രണ്ടാം പന്തില്‍ തരിന്ധു കുശാലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് ഡുമ്മിനി ഹാട്രിക് തികച്ചത്.
ഈ ലോകകപ്പിലെ രണ്ടാം ഹാട്രിക് നേട്ടമാണിത്. നേരത്തെ ഉദ്ഘാടന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ സ്റ്റീവ് ഫിന്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ ഹാട്രിക് നേടിയിരുന്നു.
















