Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കംഗാരുക്കള്‍ക്ക് പാക് വെല്ലുവിളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 09:06 pm IST
inSports

അഡ്‌ലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിലെ മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ന് ഓസ്‌ട്രേലിയക്ക് പാക്കിസ്ഥാന്റെ വെല്ലുവിളി. നാല് തവണ ലോകചാമ്പ്യന്മാരാവുകയും രണ്ട് തവണ രണ്ടാം സ്ഥാനക്കാരാവുകയും ചെയ്ത ഓസ്‌ട്രേലിയക്ക് തന്നെയാണ് ഇന്നത്തെ കളിയില്‍ മുന്‍തൂക്കം. ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 9നാണ് മത്സരം ആരംഭിക്കുന്നത്.

1987, 1999, 2003, 2007 വര്‍ഷങ്ങളിലായിരുന്നു കംഗാരുക്കളുടെ ലോകകിരീടം. 1975, 1996 വര്‍ഷങ്ങളിലായിരുന്നു രണ്ടാം സ്ഥാനം. 2011ലെ കഴിഞ്ഞ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തുപോയ അവരുടെ ലക്ഷ്യം ഇത്തവണ പാക്കിസ്ഥാനെ കീഴടക്കി സെമിയിലെത്തുക എന്നതുതന്നെയാണ്.

1992-ല്‍ ലോകചാമ്പ്യന്മാരായ പാക്കിസ്ഥാന്‍ 1999-ല്‍ റണ്ണേഴ്‌സുമായി. കഴിഞ്ഞ ലോകകപ്പില്‍ സെമിയില്‍ കളിച്ച പാക്കിസ്ഥാന്‍ ഇത്തവണ തുടര്‍ച്ചയായ രണ്ടാം സെമിയാണ് ലക്ഷ്യംവെക്കുന്നത്. ലോകകപ്പില്‍ ഇരുവരും തമ്മില്‍ ഒമ്പതാം തവണയാണ് ഏറ്റുമുട്ടുന്നത്. ഇതില്‍ നാല് തവണ വീതം ഇരുടീമുകളും വിജയിച്ചു. എന്നാല്‍ ലോകകപ്പില്‍ അവസാനം ഇരുവരും ഏറ്റുമുട്ടിയ അഞ്ച് കളികളില്‍ മൂന്നിലും പാക്കിസ്ഥാനായിരുന്നു വിജയം. ഈ കണക്കുകളിലാണ് പാക്കിസ്ഥാന്റെ പ്രതീക്ഷ.

എന്നാല്‍ പാക്കിസ്ഥാനെ അപേക്ഷിച്ച് മികച്ച ബാറ്റിംഗും ബൗളിംഗും ഓസ്‌ട്രേലിയക്കാണ്. ആരോണ്‍ ഫിഞ്ചും ഡേവിഡ് വാര്‍ണറും ക്യാപ്റ്റന്‍ ക്ലാര്‍ക്കും ഷെയ്ന്‍ വാട്‌സണും സ്റ്റീവന്‍ സ്മിത്തും വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്ലും ബ്രാഡ് ഹാഡിനും അരങ്ങുതകര്‍ക്കാനിറങ്ങുമ്പോള്‍ പാക് ബൗളര്‍മാര്‍ വശംകെടും. അതുപോലെ മിച്ചല്‍ സ്റ്റാര്‍ക്കും ജോണ്‍സണും ഫോക്‌നറും ഉള്‍പ്പെടുന്ന പേസ് നിര ഏത് ബാറ്റിംഗ്‌നിരയെയും തകര്‍ത്തെറിയാന്‍ കഴിവുള്ളവരുമാണ്. 6 കളികളില്‍ നിന്ന് 15 വിക്കറ്റുകള്‍ വീഴ്‌ത്തിയ സ്റ്റാര്‍ക്കാണ് വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത്.

മറുവശത്ത് പാക്കിസ്ഥാന്‍ പേസ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്റെ അഭാവത്തിലാണ് നിര്‍ണായകമായ ഇന്നത്തെ പോരാട്ടത്തിനിറങ്ങുക. ഇര്‍ഫാന് പകരം ഇഹ്ഷാന്‍ അലിയായിരിക്കും ഇന്ന് കളിക്കാനിറങ്ങുക. ബാറ്റിംഗ് നിരയും മികച്ച ഫോമിലല്ല. ക്യാപ്റ്റന്‍ മിസ്ബ ഉള്‍ ഹഖ് മാത്രാണ് മികച്ച പ്രകടനം നടത്തുന്നത്. പൂളിലെ അവസാന മത്സരത്തില്‍ ദുര്‍ബരായ സ്‌കോട്ട്‌ലന്‍ഡിനെതിരെ ഓപ്പണര്‍മാരായ അഹമ്മദ് ഷെഹ്‌സാദും സര്‍ഫ്രാസ് അഹമ്മദും മറ്റു കളികളില്‍ പരാജയമായിരുന്നു.

പരിചയസമ്പന്നനായ യൂനിസ് ഖാനും ഷാഹിദ് അഫ്രീദിക്കും ഇതുവരെ മികച്ചൊരു ഇന്നിംഗ്‌സ് കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ല. മിസ്ബക്കൊപ്പം ഉമര്‍ അക്മലാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തുന്ന താരം. എന്നാല്‍ ബാറ്റിംഗ് നിരയെ അപേക്ഷിച്ച് ബൗളര്‍മാര്‍ കുറച്ചുകൂടി മികവ് പ്രകടിപ്പിക്കുന്നുണ്ട്. വഹാബ് റിയാസ്, സൊഹൈല്‍ ഖാന്‍ തുടങ്ങിയവരായിരിക്കും ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുന. ലോക ക്രിക്കറ്റിലെ രണ്ട് കരുത്തന്മാര്‍ ഇന്ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ ആവേശപ്പോരാട്ടത്തിനായിരിക്കും അഡ്‌ലെയ്ഡ് ക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.