മിയാമി: ലോക രണ്ടാം നമ്പര്‍ റഷ്യയുടെ മരിയ ഷറപ്പോവ മിയാമി ഓപ്പണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. രണ്ടാം റൗണ്ടില്‍ നാട്ടുകാരിയും ലോക 97-ാം റാങ്കുകാരിയുമായ ഡാരിയഗ്വാറിലോവയോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഷറപ്പോവ പരാജയപ്പെട്ടത്. 1 മണിക്കൂറും 49 മിനിറ്റും നീണ്ടുനിന്ന മത്സരത്തില്‍ 7-6 (7-4), 6-3 എന്ന സ്‌കോറിനായിരുന്നു ഡാരിയയുടെ വിജയം.
















