ന്യൂദല്‍ഹി: ഐപിഎല്‍ ടീം ദല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ജീന്‍ പോള്‍ ഡുമ്‌നി നയിക്കും. കഴിഞ്ഞ ഐപിഎല്ലില്‍ ദല്‍ഹി ഡെയര്‍ ഡെവിള്‍സ് നിരാശപ്പെടുത്തിയിരുന്നു.
ഏറ്റവും അവസാന സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്.
ഇത്തവണത്തെ ലേലത്തില്‍ 16 കോടി മുടക്കി യുവരാജ് സിംഗിനെ ഡെല്‍ഹി സ്വന്തമാക്കിയിരുന്നു. ശ്രീലങ്കന്‍ പേസ് ബൗളര്‍ ഏയ്ഞ്ചലോ മാത്യൂസ്, ഇന്ത്യന്‍ താരം സഹീര്‍ ഖാന്‍ എന്നിവരും ഈ സീസണില്‍ ഡല്‍ഹിക്കായി കളിക്കും.
ഈ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ ഹാട്രിക്ക് നേടിയ ഡുമിനി മികച്ച ഫോമിലാണ്. ദല്‍ഹി ടീമിന് ഇത്തവണ കീരീടം ഉയര്‍ത്താന്‍ ഡുമിനിയുടെ ക്യാപ്റ്റന്‍സിയ്‌ക്ക് കഴിയുമെന്നാണ് ടീം അധികൃതര്‍ കണക്ക് കൂട്ടുന്നത്.
















