Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാനത്ത്‌ വന്‍ ഭക്തജനത്തിരക്ക്‌; പമ്പയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 04:43 pm IST
in Kerala

ശബരിമല: പന്ത്രണ്ട്‌ വിളക്ക്‌ കഴിഞ്ഞതോടെ അയ്യപ്പസന്നിധിയിലേക്ക്‌ വന്‍ ഭക്തജനപ്രവാഹം. മണ്ഡലപൂജയ്‌ക്കായി നടതുറന്നതിന്‌ ശേഷമുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്കാണ്‌ ഇന്നലെ സന്നിധാനത്ത്‌ അനുഭവപ്പെട്ടത്‌. ഇന്നലെ സന്നിധാനത്ത്‌ കനത്ത മഴ പെയ്തു. മഴകമനത്തിട്ടും ദര്‍ശനത്തിനായി അയ്യപ്പന്മാര്‍ക്ക്‌ 10 മണിക്കൂറോളം ക്യൂ നില്‍ക്കേണ്ടിവന്നു. തിങ്കളാഴ്ച രാത്രിമുതല്‍ സന്നിധാനത്ത്‌ തീര്‍ത്ഥാടകരുടെ തിരക്ക്‌ അനുഭവപ്പെട്ടുതുടങ്ങി. ഇന്നലെ പുലര്‍ച്ചെ 3 ന്‌ നടതുറക്കാറായപ്പോഴേക്കും ദര്‍ശനത്തിനായി കാത്തുനിന്നവരുടെ നിര മരക്കൂട്ടം പിന്നിട്ടിരുന്നു. തീര്‍ത്ഥാടകരെക്കൊണ്ട്‌ പമ്പതീരവും സന്നിധാനവും നിറഞ്ഞിരിക്കുകയാണ്‌. ഇന്നലെ രാവിലെ പമ്പമുതല്‍ സന്നിധാനം വരെയെത്താന്‍ മണിക്കൂറുകളോളം തീര്‍ത്ഥാടകര്‍ക്ക്‌ കാത്ത്‌ നില്‍ക്കേണ്ടിവന്നു.

ഇന്നലെ ഉച്ചകഴിഞ്ഞ്‌ പമ്പയില്‍വച്ച്‌ അയ്യപ്പന്മാരെ പോലീസ്‌ നിയന്ത്രിച്ചു. ഒരു മണിക്കൂര്‍ ഇടവിട്ടാണ്‌ മലകയറാന്‍ അനുവദിച്ചത്‌. ഇന്നലെ പുലര്‍ച്ചെ മുതല്‍തന്നെ തിരക്ക്‌ കൂടിയതിനാല്‍ സന്നിധാനം പോലീസ്‌ സ്പെഷ്യല്‍ ഓഫീസര്‍ പി. വിജയനും സംഘവും അപ്പാച്ചിമേടുവരെയെത്തി. ക്യൂ സംവിധാനം പരിശോധിച്ചു. ക്യൂവില്‍നിന്ന്‌ ഇറങ്ങി കാടിനുള്ളിലെ ഊടുവഴിയിലൂടെ സന്നിധാനത്ത്‌ എത്തുന്നവരെ കണ്ടെത്താനും ക്യൂവില്‍നിന്ന്‌ പുറത്തേക്കു കടക്കുന്നവരെ നിയന്ത്രിക്കാനും സ്പെഷ്യല്‍ ഓഫീസര്‍ പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കി. ശരംകുത്തി, അപ്പാച്ചിമേട്‌, മരക്കൂട്ടം എന്നിവിടങ്ങളിലാണ്‌ പരിശോധന നടത്തിയത്‌.

മരക്കൂട്ടത്തുനിന്നും ക്യൂവില്‍ നിന്നതീര്‍ത്ഥാടകരാണ്‌ തിരക്കുമൂലം ശരിക്കും കഷ്ടപ്പെട്ടത്‌. വെള്ളവും ഭക്ഷണവും ലഭിക്കാതെ കൊച്ചുകുട്ടികളടക്കമുള്ള തീര്‍ത്ഥാടകര്‍ വലഞ്ഞു. പ്രാഥമിക ക്യത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍പോലും ക്യൂവില്‍ നിന്നിറങ്ങാന്‍ ഭക്തരെ പോലീസ്‌ അനുവദിച്ചില്ലെന്ന പരാതിയുമുണ്ട്‌. ദേവസ്വം ബോര്‍ഡിന്റെ കുടിവെള്ള വിതരണം അപര്യാപതമാണ്‌. ബക്കറ്റുകളില്‍ തീര്‍ത്ഥാടകരുടെ അടുത്ത്‌ കുടിവെള്ളം എത്തിക്കുന്നതിനും സംവിധാനങ്ങളില്ല. ഉള്ള രണ്ട്‌ കുടിവെള്ള കൗണ്ടറുകളും ഒരേവശത്തായതിനാല്‍ മറുവശത്ത്‌ നില്‍ക്കുന്ന തീര്‍ത്ഥാടകര്‍ക്ക്‌ കുടിവെള്ളം ലഭ്യമല്ല. ശരംകുത്തിയിലുള്ള ചുക്കുവെള്ള പ്ലാന്റിന്റെ പ്രവര്‍ത്തനം ഇതുവരേയും ആരംഭിച്ചിട്ടില്ലാത്തതും തീര്‍ത്ഥാടകരെ ദുരിതത്തിലാക്കി. ദേവസ്വം ബോര്‍ഡിന്റെ കുടിവെള്ള വിതരണം പരാജയപ്പെട്ടതിനാല്‍ അയ്യപ്പസേവാസമാജം പ്രവര്‍ത്തകരും പോലീസുകാരും ചേര്‍ന്നാണ്‌ കുടിവെള്ള വിതരണം നടത്തിയത്‌.

സന്നിധാനത്ത്‌ തിരക്ക്‌ വര്‍ദ്ധിച്ചതിനാല്‍ മാളികപ്പുറത്തെ പുതിയ പ്രസാദ കൗണ്ടറുകളില്‍ ഇന്നലെ രാവിലെ കുറച്ചുനേരം അപ്പത്തിന്റെ വിതരണം തടസ്സപ്പെട്ടു. പ്ലാന്റില്‍ നിന്നും അപ്പം എത്തിയ്‌ക്കാന്‍ വൈകിയതാണ്‌ കാരണം.

പമ്പയിലെ പ്രധാന പാര്‍ക്കിംഗ്‌ ഗ്രൗണ്ടായ ഹില്‍ടോപ്പ്‌, ചക്കുപാലം 1, ചക്കുപാലം 2, ത്രിവേണി എന്നിവിടങ്ങളിലെല്ലാം തീര്‍ത്ഥാടകരുടെ വാഹനങ്ങളെക്കൊണ്ട്‌ നിറഞ്ഞു. ഇതിന്‌ പുറമേ നിലയ്‌ക്കലിലെ പാര്‍ക്കിംഗ്‌ ഗ്രൗണ്ടുകളും നിറഞ്ഞു കവിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

Varadyam

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

Varadyam

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

Kerala

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

India

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

പുതിയ വാര്‍ത്തകള്‍

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

സ്‌പെയിനിലെ കൂട്ട കുടിയേറ്റ ശ്രമങ്ങൾക്കിടെ ഉണ്ടായ അപകടങ്ങളിൽ 67 പേർ മരണപ്പെട്ടു: ഒരാളും കടക്കാതിരിക്കാൻ പ്രതിരോധ വേലി തീർത്ത് സ്പെയിൻ

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.