തിരുവനന്തപുരം: ചലച്ചിത്രമേളയുടെ വേദിയിൽ സിനിമയ്ക്കു മുമ്പ് ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കാത്തതിനെ കുറിച്ച് പരാതി നൽകിയത് ചലച്ചിത്ര അക്കാദമിയല്ലെന്ന് ചെയർമാൻ കമൽ. ഈ വിഷയത്തിൽ പോലീസ് സംയമനം പാലിക്കണമായിരുന്നെന്നും കമൽ പറഞ്ഞു.
ചലച്ചിത്രമേളയിൽ സംഘർഷമുണ്ടാകാതെ നോക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്ത്വമാണ് എന്നാൽ എടുത്തുചാടി ഇടപെടൽ നടത്തരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും കമൽ പറഞ്ഞു.
ദേശീയഗാനം ആലപിക്കുമ്പോൾ എഴുന്നേറ്റ് നിൽക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളതെന്നും എന്നാൽ ഒരു ദിവസം പല സിനിമകൾ കാണുന്നവർ എല്ലാ ഷോയ്ക്കും എഴുന്നേറ്റ് നിൽക്കണമെന്നത് നിർഭാഗ്യകരമാണെന്നും കമൽ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: