തിരുവനന്തപുരം: ഹിന്ദുവിശ്വാസത്തെ ആര്‍ക്കും ആക്രമിക്കാമെന്ന സ്ഥിതിയിലാണ് കേരളമെന്ന് വിശ്വഹിന്ദുപരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് വെണ്ണിയൂര്‍ ഹരി. ചലച്ചിത്ര അക്കാദമി ചെയര്മാന് കമലിന്റെ ദേശീയ വിരുദ്ധ നിലപാടുകള്‍ക്കും ഹിന്ദുത്വത്തെ അപമാനിച്ച ‘ കാ ബോഡി സ്കാപ്’ സിനിമയ്ക്ക് പ്രദര്ശനാനുമതിനല്കിയതിലും പ്രതിഷേധിച്ച് സിനിമ പ്രദര്‍ശിപ്പിച്ച കലാഭവനിലേക്ക് വിശ്വഹിന്ദുപരിഷത്ത് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹിന്ദുക്കളെ നശിപ്പിക്കുവാന്‍ ഭീകരവാദികള്‍ക്കൊപ്പം ചേര്‍ന്ന് സിപിഎം പ്രവര്‍ത്തിക്കുന്നു. ന്യൂനപക്ഷ സമുദായങ്ങളെ അധിക്ഷേപിക്കുന്ന ഒരു ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കമലിന് ധൈര്യം ഉണ്ടോ എന്നദ്ദേഹം ചോദിച്ചു. ഹിന്ദുക്കള്‍ അസംഘടിതരാണെന്ന് കരുതി അപമാനിക്കാന്‍ ശ്രമിച്ചാല്‍ തെരുവില്‍ നേരിടും. കന്യാസ്ത്രീയുടെ വസ്ത്രം കീറുന്നതായി ചിത്രീകരിച്ചാല്‍ രാജ്യസഭവരെ ഇരുപക്ഷവും ചേര്‍ന്ന് സ്തംഭിപ്പിക്കും. എന്നാല്‍ ഹൈന്ദവതയെ അവഹേളിക്കാന്‍ അവരൊറ്റക്കെട്ടായി നില്ക്കും.
ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും ദേശീയഗാനത്തേയും അപമാനിച്ചാല്‍ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമമീഷണര്‍ ഓഫീസിന് മുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ കലാഭവന്‍ തിയേറ്റര്‍ എത്തുന്നതിന് മുന്നേ പോലീസ് തടഞ്ഞു. ജില്ലാ സെക്രട്ടറി കെ.എസ്.റജി, ജില്ലാ ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രാജീവ് തുടങ്ങിയവര്‍ പ്രതിഷേധസമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: