തിരുവനന്തപുരം: 21-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് സമാപനം. മേളയിലെ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം പുരസ്കാരം മുഹമ്മദ് ദിയാസ് സംവിധാനം ചെയ്ത ഈജിപ്ഷ്യന്‍ ചിത്രം ക്ലാഷ് നേടി. പ്രേക്ഷക പുരസ്കാരവും ക്ലാഷ് സ്വന്തമാക്കി. 15 ലക്ഷം രൂപയാണ് സുവര്‍ണചകോരം നേടിയ ചിത്രത്തിന് ലഭിക്കുന്നത്.
രജതചകോരം പുരസ്കാരം കെയര്‍ ഒബ്സ്ക്വുര് നേടി. ജൂറി ചെയര്മാന് മിഷേല്‍ ഖലീഫിയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച നവാഗത സംവിധായികയ്ക്കുള്ള പുരസ്കാരം മലയാളിയായ വിധു വിന്‍സെന്റിന് ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: