മലയാളി മാറിയ കാലത്തും സിനിമാ താരങ്ങളുടെ മലമൂത്ര വിസര്‍ജനത്തിനു സുഗന്ധമുണ്ടെന്നു കരുതുന്നവരാണോ.അല്ലെങ്കില്‍ പിന്നെ ഇങ്ങനെയൊക്കെ സംഭവിക്കുമോ.ഇന്നു ജീവിച്ചിരിക്കുന്ന ഇന്ത്യന്‍ ഫുഡ്ബോള്താരം ഐഎംവിജയന്‍ കളികാണാന്‍ തറ ടിക്കറ്റും ഇന്നലത്തെ മഴയ്ക്കുകൊരുത്ത സിനിമാതാരം നിവിന്‍ പോളിക്ക് വി.ഐ.പി പാസ്സും കൊടുക്കില്ലല്ലോ.
നമ്മുടെ നാട്ടില്‍ എന്തു വിശേഷം ഉണ്ടായാലും കൊള്ളരുതായ്മയുടെ അലമ്പുകള്‍ക്ക് സമൃദ്ധിയുണ്ടാകും. ഇതെല്ലാം വേണ്ടപ്പെട്ടവര്‍ അറിഞ്ഞുകൊണ്ടു തന്നെയാണ് നടക്കുന്നത്. പൊന്നുരുക്കുന്നിടത്ത് പൂച്ചക്കെന്താണു കാര്യം എന്നു പറയുംപോലെ,ഫുഡ്ബോള്‍ കളിക്കുന്നിടത്ത് ഐ.എം.വിജയനെന്താ കാര്യം എന്നാവും ഇതിന്റെ നടത്തിപ്പുകാരായ കൊഞ്ഞാണന്മാരും ഇവന്റ് മാനേജ്മെന്റിലെ മരമണ്ടന്മാരും കരുതുക.
സര്‍വത്ര അഴിമതിയാണ് മാച്ചിന്റെ കാര്യത്തില്‍ നടക്കുന്നത്. 300രൂപയുടെ ടിക്കറ്റിന് 3000രൂപയും 500രൂപയുടെ ടിക്കറ്റിന് 5000 രൂപയുമാണ് കരിഞ്ചന്തയില്‍. അങ്ങനെ നാറ്റക്കേസിലാണ് കാര്യങ്ങള്‍. നാറുന്ന അഴിമതിക്കഥകള്‍ ഇനി പുറത്തു വരാനിരിക്കുന്നതേയുള്ളു. സെക്ക്യൂരിറ്റിയായി നിന്നവരിലെ മുന്നു ബംഗാളിളാണ് ടിക്കറ്റ് കരിഞ്ചന്തക്കാരെന്നാണ് പറയപ്പടുന്നത്. ഇവരെ പോലീസ് പിടിച്ചെന്നും സൂചനയുണ്ട്. നൂറുകണക്കിനു ടിക്കറ്റുകളാണ് ഇവര്‍ കരിഞ്ചന്തയില്‍ വിറ്റെന്നാണ് പറയപ്പെടുന്നത്.ഉന്നതര്‍ കൂട്ടു നില്‍ക്കാതെ ഈ കരിഞ്ചന്ത നടക്കില്ല.
ഇന്ത്യ സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഫുഡ്ബോള്‍ ഇതിഹാസമാണ് വിജയന്. ഇന്ത്യന്‍ ഫുഡ്ബോളറെന്ന പേരില്‍ ലോകം അറിയുന്ന വ്യക്തിത്വം. അദ്ദേഹത്തെ തറ ടിക്കറ്റു നല്കി അപമാനിച്ചത് ഇന്ത്യന്‍ ഫുഡ്ബോളിനെ തന്നെയാണ്. നിവിന്‍ പോളി മലയാളികള്‍ മാത്രമറിയുന്ന ആയിരക്കണക്കിനു സിനിമാ താങ്ങളില്‍ ഒരാള്‍ മാത്രം. ഒരു സിനിമാക്കാരനെ വാര്‍ത്തെടുക്കുന്നത് അയാള്‍ മാത്രമല്ല, സിനിമയിലെ അനേകം ഘടകങ്ങളാണ്. ഒരു ഫുഡ്ബോളറെ വാര്‍ത്തെടുക്കുന്നത് മിക്കവാറും അയാള്‍ തന്നെയാകും. ഇന്നു വഴിയെ പോകുന്നവന് നാളെ സിനിമയില്‍ ഹീറോ ആകാം. അങ്ങനെ വഴിയെ പോകുന്നവര്‍ക്കൊന്നും ഫുഡ്ബോള്‍ ഇതിഹാസമാകാനാവില്ല.
മലയാളി സിനിമാ ഭ്രാന്തില്‍ തമിഴനേയും തോല്പ്പിച്ചുകൊണ്ടിരിക്കുകയാണ്. വിദേശത്ത് വഴിയോരത്തിരിക്കുന്നവര് ഒരു ശാസ്ത്രജ്ഞനേയും രാഷ്ട്രീയക്കാരനേയും സാമൂഹ്യപ്രവര്ത്തകനേയും എഴുത്തുകാരനേയും കലാകാരനേയുമൊക്കെ കാണുമ്പോള്‍ ആദരവോടെ എഴുന്നേറ്റു നില്ക്കും. സിനിമാക്കാരനെകാണുമ്പോള് എഴുന്നേറ്റു നില്‍ക്കണമെന്നില്ല.മലയാളി പക്ഷേ ,തിരിച്ചാണ്.കഷ്ടം…
പ്രതികരിക്കാൻ ഇവിടെ എഴുതുക: