അംഗീകാരത്തിന്റെ ആനന്ദോത്സവത്തില്‍ കണ്നനയാന് സംഗീതത്തിലും നര്‍മത്തിലും ചാലിച്ചെഴുതിയ ലാലാ ലാന്റിന് തുടര്ഭാഗ്യം. പതിന്നാല് ഓസ്ക്കാര്‍ നോമിനേഷനുകള്‍ വാരിക്കൂട്ടിയാണ് ഗോള്‍ഡന്‍ ഗ്ളോബ് അവാര്‍ഡു നേടിയ ചിത്രം നാളത്തെ വലിയ അംഗീകാരത്തിലേക്കു മത്സരിക്കാന്‍ പ്രവേശന പട്ടികയില്‍ മുന്നിലെത്തിയിരിക്കുന്നത്.
ലോകമെമ്പാടുമുള്ള പ്രേക്ഷകരുടെ കാഴ്ചകങ്ങളെ കോരിത്തരിപ്പിച്ച ലാലാ ലാന്റിനു തന്നെയായിരിക്കും ഓസ്ക്കാറെന്നു കൂടി ഉറപ്പിച്ചവരുമുണ്ട് ധാരാളം.
മൂണ്‍ ലൈറ്റ്, മാഞ്ചെസ്റ്റര്‍ ബൈ ദ സീ, അറൈവല്‍, ലയണ്‍, ഫെന്‍സസ്.ഹെല് ഓര് ഹൈ വാട്ടര്‍, ഹൈഡന് ഫിഗേഴ്സ്, പാക്ക്സോ റിഡ്ജ് തുടങ്ങിയവയാണ് നോമിനേഷന് കിട്ടിയ മറ്റു ചിത്രങ്ങള്‍. നിരവധി ഓസ്ക്കാര്‍ നോമിനേഷനുകള്‍ ലഭിച്ച ടൈറ്റാനിക്കിന്റെ പാതയിലാണ് ഇപ്പോള്‍ ലാലാ ലാന്റും. അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്സ് ആന്റ് സയന്‍സസ് ചൊവ്വാഴ്ച രാവിലെയാണ് പ്രഖ്യാപനം നടത്തിയത്.
ഹോളിവുഡില്‍ പ്രേക്ഷക പ്രീതിയും വമ്പന്‍ കളക്ഷനും നേടി ചരിത്രമായ ലാലാ ലാന്റ് തിരക്കഥ എഴുതി സംവിധാനം ചെയ്തത് ഡാമിയന്‍ ചെസ്ലെയാണ്. ഏഴ് അവാര്‍ഡുകളാണ് ഗോള്‍ഡന്‍ ഗ്ളോബില്‍ ചിത്രം ഈ നേടിയത്. റയാന് ഗോസ്ലിംങും എമ്മാ സ്റ്റോണുമാണ് നായകനേയും നായികയേയും അവതരിപ്പിച്ചത്. അവര്‍ സെബാസ്റ്റ്യനും മിയയുമായി തകര്‍ത്തഭിനയിച്ച ഈ പ്രണയ മുദ്രിത സംഗീത സിനിമ കഴിഞ്ഞ വര്‍ഷം നവംബര്‍ ഒമ്പതിന് ഫിലിപ്പെന്‍സിലാണ് ഇനീഷ്യല്‍ റിലീസിംഗ് നടത്തിയത്.
ഇനി ആകാംക്ഷയുടെ നെഞ്ചിടിപ്പുമായി കാത്തിരിപ്പാണ്. ഫെബ്രുവരി 26ന് ഓസ്ക്കാര്‍ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: