വിദ്യാഭ്യാസ ഗോഗ്യത കുറവാണെങ്കില്‍ ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്ന്. വിദ്യാഭ്യാസവും ഹൃദയാഘാതവും തമ്മിലെന്ത് ബന്ധമെന്ന് കരുതി സംഭവത്തെ പുച്ഛിച്ച് തള്ളാന്‍ വരട്ടെ. സംഗതി ശരിയാണ്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഫോര്‍ ഇക്വിറ്റി ഇന്‍ ഹെല്‍ത്താണ് ഇതു സംബന്ധിച്ച പഠന വിവരങ്ങള്‍ പുറത്ത് വിട്ടത്.
എന്തായാലും വിദ്യാഭ്യാസത്തിന് ജീവന്റെ വിലയുണ്ടെന്നത് അത്ഭുതപ്പെടുത്തുന്ന കാര്യം തന്നെയാണ്. സ്കൂള്‍ പഠന യോഗ്യത പൂര്‍ത്തിയാക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം സാക്ഷ്യപ്പെടുത്തുന്നത്. ബിരുദം നേടിയവരെ അപേക്ഷിച്ച് അത്തരക്കാര്‍ക്ക് ഹൃദയാഘാതത്തിനും സ്ട്രോക്കിനും ഇരട്ടി സാധ്യതയാണ് കല്‍പ്പിക്കുന്നത്.
തങ്ങളുടെ കണ്ടെത്തല്‍ നിരാശപ്പെടുത്തന്നതാണെങ്കിലും അത് വാസ്തവമാണെന്ന് കണ്ടെത്തലിന് നേതൃത്വം നല്കിയ ആസ്ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഡോ റോസ്മേരി കോര്‍ഡ വ്യക്തമാക്കി. 45 മുതല്‍ 64 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് ഹൃദയാഘാത സാധ്യത കൂടുതലായി ഉണ്ടാകുന്നതെന്ന് കണ്ടെത്താനും പഠനത്തിലൂടെ സാധിച്ചെന്ന് കോര്‍ഡ ചൂണ്ടിക്കാട്ടുന്നു.
267,153 പേരില്‍ നടത്തിയ പരിശോധനയിലാണ് പഠന പ്രാകരമുള്ള കാര്യങ്ങള്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: