ഭക്ഷണത്തിലെ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് ജീരകം. അതുകൊണ്ടു തന്നെ അടുക്കളയില്‍ ജീരകത്തിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ആഹാരത്തിനു രുചി കൂട്ടുന്നതിനു പുറമെ ആരോഗ്യപരിപാലനത്തിത്തിനും പ്രധാനപ്പെട്ടതാണ് ജീരകം. കരിജീരകം, സാധാരണ ജീരകം, പെരുജീരകം, കാട്ടുജീരകം,എന്നിങ്ങനെ നാലു തരത്തിലുള്ള ജീരകങ്ങളാണ് ഇന്ന് വിപണിയിലുള്ളത്. കരിജീരകവും കാട്ടുജീരകവും ഔഷധങ്ങളില്‍ ഉപയോഗിക്കുമ്പോള്‍ പെരുംജീരകവും സാധാരണ ജീരകവും ആഹാര സാധനങ്ങളിലാണ് ഉപയോഗിക്കുന്നു.
പല തരത്തിലുള്ള രോഗങ്ങള്‍ക്കുമുള്ള പ്രതിവിധിയായി ജീരകത്തെ നാട്ടു വൈദ്യന്മാര് നിര്‍ദ്ദേശിക്കാറുണ്ട്. അതിസാരം, ഗ്രഹണി ,കൃമി ,ജ്വരം ,ചുമ ,കഫക്കെട്ട് ,വ്രണം ,അരുചി, വയറിനുള്ളിലെ വായു ക്ഷോഭം എന്നിവയെ ശമിപ്പിക്കുവാന്‍ ജീരകത്തിന് പ്രത്യേക കഴിവുതന്നെയുണ്ട്. ജീരകം ദഹന ശക്തിയെ വര്‍ദ്ധിപ്പിക്കും. നാം കഴിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെ ഉപയോഗപ്പെടുത്തുന്ന ജീരകം ചൈതന്യത്തെയും ഊര്ജസ്വലതെയും പ്രധാനം ചെയ്യുന്നതാണ്. വായു ക്ഷോഭം അകറ്റാന്‍ ജീരകം ചവച്ചു നിന്നുന്നത് നല്ലതാണ്.
നെയ്യ് പുരട്ടിയ ജീരകം കത്തിച്ചു അതില്‍ നിന്നുമുള്ള പുകയേറ്റാല് ചുമ ,വില്ലന്‍ ചുമ എന്നിവ ശമിക്കുമെന്ന് പഴമക്കാര്‍ പറയാറുണ്ട്. ജീരകപ്പൊടി നാരങ്ങാ നീരില്‍ കലര്‍ത്തി ശുദ്ധ ജലത്തില്‍ കഴിച്ചാല്‍ അരുചി ശമിക്കും.
പ്രസാവാനന്തര ശിശ്രൂഷകള്‍ക്കും ജീരകം ഉപയോഗിക്കാറുണ്ട്. പ്രസവാനന്തരം ജീരകം പൊടിച്ചു നെയ്യില്‍ കുഴച്ച് സേവിക്കും. മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും ഇതു നല്ലതാണ്. പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങളും ഗ്രഹണി അതിസാരം ഇവയേയും പരിപൂര്‍ണമായും ശമിപ്പിക്കുവാന്‍ ജീരകത്തിന് പ്രത്യേക കഴിവുണ്ട്.
എന്നാല്‍ ജീരകം നല്ലൊരു ദാഹശമനികൂടിയാണ്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ ജീരകവെള്ളം കുടിക്കുന്നത് സഹായിക്കും. എന്നാല്‍ ഏതെങ്കിലും സമയത്ത് കുടിക്കുമ്പോള്‍ അല്ല, രാവിലെ ഉറക്കമുണര്‍ന്ന് കഴിഞ്ഞാല്‍ ഒരു ഗ്ലാസ്സ് ജീരകവെള്ളം കുടിയ്ക്കുന്നത് കൊണ്ട് നിരവധി ആരോഗ്യഗുണങ്ങളാണ് ഉള്ളത്.
അതിരാവിലെ വെള്ളം കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍ എന്നും രാവിലെ ജീരകമിട്ട വെള്ളം കുടിയ്ക്കുന്നത് ശീലമാക്കി നോക്കൂ ഒരു മാസം കൊണ്ട് കുറയ്ക്കാമെന്ന് കരുതുന്ന തടി വെറും 15 ദിവസം കൊണ്ട് കുറയും.
ദഹനത്തിന് സഹായിക്കുന്നു ദഹനത്തിന്റെ കാര്യത്തില്‍ ജീരകം ആളൊരു പുലിയാണ്. ജീരകവെള്ളം രാവിലെ തന്നെ കുടിയ്ക്കുന്നത് രാത്രി വരെയുള്ള ദഹനത്തെ സുഗമമാക്കുന്നു. ചര്‍മ്മപ്രശ്നങ്ങള്‍ക്ക് പരിഹാരമാണ് ജീരകം. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ്. സൗന്ദര്യ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വെറും വയറ്റില്‍ ജീരകമിട്ട വെള്ളം കഴിച്ചു നോക്കൂ. വെറും വയറ്റില്‍ ജീരകവെള്ളം കുടിയ്ക്കുന്നത് രാത്രിയുള്ള ഉറക്കത്തെ വരെ സഹായിക്കുന്നു.
ജീരകമിട്ട് തിളപ്പിച്ച വെള്ളം രാവിലെ കുടിയ്ക്കുന്നത് കൊളസ്ട്രോളിനെ കുറയ്ക്കുന്നു. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്ട്രോളിനെ സ്വാഗതം ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: