വളരെ തമാശയോടെ കാണുന്ന ഒന്നാണ് കൂര്‍ക്കംവലി. അടുത്ത വീട്ടുകാരുടെവരെ ഉറക്കം കെടുത്തുന്ന കൂര്‍ക്കംവലിക്കാര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ തമാശയായി കാണേണ്ട ഒരുകാര്യമല്ല കൂര്‍ക്കംവലി. തികച്ചും ഗൗരവതരം തന്നെ. സ്ലീപ്പ് ആപ്മിയ എന്ന രോഗത്തിന്റെ ലക്ഷണമാണ് കൂര്‍ക്കംവലി എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ആരോടെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഉറങ്ങിപ്പോവുക, പത്രം വായിച്ചുകൊണ്ടിരിക്കുമ്പോള്‍, ട്രാഫിക് കുരിക്കില്‍ പെട്ട് കിടക്കുമ്പോള്‍ ഉറങ്ങുക, രാത്രിയില്‍ ഉറക്കം പൂര്ണാമായില്ല എന്ന തോന്നലുണ്ടാവുക ഇതെല്ലാം സ്ലീപ് ആപ്മിയയുടെ ലക്ഷണങ്ങളാണ്. കൂര്‍ക്കംവലിക്കാര്‍ ഉറങ്ങുമ്പോള്‍ ശ്വാസതടം ഉണ്ടാകുകയും അത് നമ്മുടെ ബോധമണ്ഡലം, ഹൃദയം ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ വ്യതിയാനങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ചിലപ്പോള്‍ ഹൃദയസ്തംഭനം വരെ ഉണ്ടാകാം.
എല്ലാ കൂര്‍ക്കംവലിയും സ്ലീപ് ആപ്മിയയുടെ ലക്ഷണങ്ങളാകുന്നില്ല. മൂക്കിലെ ദശവളര്‍ച്ച, അലര്‍ജി രോഗങ്ങള്‍ എന്നിവയുണ്ടെങ്കില്‍ കൂര്‍ക്കംവലി ഉണ്ടാകാം. എന്തായാലും കൂര്‍ക്കംവലി തമാശയായി കാണാതെ ഡോക്ടര്‍മാരുടെ സേവനം തേടേണ്ടതാണ്. ഓര്‍ക്കേണ്ട ഒരു പ്രധാന കാര്യം ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ നിങ്ങളുടെ പങ്കാളിയെക്കൂടി കൊണ്ടുപോകണം. കാരണം പങ്കാളിക്ക് മാത്രമേ കൂര്‍ക്കംവലിയുടെ തീവ്രത ഡോക്ടറോട് പറയാന്‍ സാധിക്കൂ.
പലതരത്തില്‍ കൂര്‍ക്കംവലിയുണ്ട്. പതിഞ്ഞ ശബ്ദത്തിലും ഉയര്‍ന്ന ശബ്ദത്തിലും കൂര്‍ക്കം വലിക്കാറുണ്ട്. കൂടാതെ ഇടയ്ക്ക് നിര്‍ത്തി മരണവെപ്രാളത്തോടെയുള്ള കൂര്‍ക്കം വലിയുമുണ്ട്. ഇത് അല്‍പ്പം അപകടകരമാണ്. വണ്ണമുള്ള പ്രകൃതക്കാരിലാണ് സ്ലീപ്പ് ആപ്മിയ പ്രധാനമായും കാണപ്പെടുക. ഇത്തരക്കാര്‍ ഉറങ്ങുമ്പോള്‍ മസിലുകള്‍ എല്ലാം സാധാരണ നിലയിലേക്ക് പോകും. പ്രത്യേകിച്ച് കഴുത്തിലെ. ഈ സമയം നമ്മുടെ നാവ് പുറകിലോട്ട് പോവുകയും ശ്വാസകോശത്തെ ബ്ലോക്ക് ചെയ്യുകയും ചെയ്യും. ഈ സമയം അല്‍പ്പം ചരിച്ച് കിടത്തുമ്പോള്‍ നാവ് ഒരു വശത്തേക്ക് മാറുകയും ശ്വോസോച്ഛാസം ശരിയയ രീതിയിലാവുകയും ചെയ്യും.
മദ്യപാനവും പുകവലിയും കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. നാം ഉറങ്ങുമ്പോള്‍ നമ്മുടെ ശരീരത്തില്‍ ധാരാളം പ്രക്രിയകള്‍ നടക്കാറുണ്ട്. എന്നാല്‍ മദ്യപാനിയില്‍ ഇത് ശരിയായ രീതിയില്‍ നടക്കാറില്ല. ഇത് കൂര്‍ക്കംവലിക്ക് ഇടയാക്കും. കൂര്‍ക്കംവലിക്കാര്‍ ഡോക്ടറെ കാണാന്‍ പോകുന്നു എന്നുപറഞ്ഞാല്‍ അത്ഭുതത്തോടെ നോക്കുന്നവരുണ്ട്. അത് കാര്യമാക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കണ്ട് സ്ലീപ്പ് സ്റ്റഡിക്ക് വിധേയരാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: