നിലമ്പൂര്‍: ചാലിയാര്‍ പുഴക്ക് കുറുകയുള്ള തൂക്കുപാലം അപകടത്തിലായതിനാല്‍ വനംവകുപ്പ് കനോലി പ്ലോട്ടിലെ ടൂറിസ്റ്റ് കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചിടാനൊരുങ്ങുന്നു. കേരളത്തിലെ ഏറ്റവും നീളമേറിയ തൂക്കുപാലമാണിത്. കൃത്യമായ ഇടവേളകളില്‍ അറ്റകുറ്റപ്പണി നടത്താത്തതാണ് പാലത്തിന്റെ ഇന്നത്തെ ദുരവസ്ഥക്ക് കാരണമെന്ന് നിര്‍മ്മാതാക്കളായ കണ്ണൂരിലെ സില്കിലെ എഞ്ചിനീയര്‍മാര്‍ പറയുന്നു. അവധിക്കാലത്ത് റെക്കോര്‍ഡ് കളക്ഷന്‍ ലഭിക്കുന്ന കേന്ദ്രമാണ് കനോലി പ്ലോട്ട്. എല്ലാവര്‍ഷവും ഫെബ്രുവരിയില്‍ സില്കിലെ വിദഗ്ദരെത്തി നവീകരണം നടത്താറുണ്ട്. എന്നാല്‍ ഇത്തവണ വനംവകുപ്പിന്റെ അലംഭാവത്തെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: