പത്തനംതിട്ട: മാരാമണ്‍ കണ്വന്ഷന് നടക്കുന്ന മണല്‍പ്പുറം മാര്‍ത്തോമാ സഭയ്ക്ക് പതിച്ച് നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടുള്ള മാര്‍ത്തോമാ സഭയുടെ പത്രപ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് ആറന്മുള പള്ളിയോട സേവാസംഘം സെക്രട്ടറി രാധാകൃഷ്ണന്. പി.ആര് അറിയിച്ചു. പമ്പാ മണല്‍പ്പുറം ആര്‍ക്കും പതിച്ചു നല്‍കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് മറുപടി നല്‍കിയിട്ടുണ്ട്. പമ്പാ നദിക്കും തീരത്തിനും കരംകൊടുക്കുന്ന ഭാഗങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വസ്തുതകള്‍ ഇതായിരിക്കെ മാര്‍ത്തോമാ സഭയുടെ പ്രസ്താവ ഏത് സാഹചര്യത്തിലാണെന്ന് അവര്‍ വ്യക്തമാക്കണമെന്നും രാധാകൃഷ്ണന് പറഞ്ഞു.
മണല്‍പ്പുറം മാര്‍ത്തോമാ സഭയ്ക്ക് പതിച്ച് നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ ആവശ്യത്തിന് പൈപ്പ്ലൈന് സ്ഥാപിക്കുന്നതിന് സഭയുടെ അനുവാദം വാങ്ങിയിരുന്നു എന്നും ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്ത അറിയിച്ചതായി പത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായ തിരുവോണത്തോണി വരവേല്‍പ്പും നൂറ്റാണ്ടുകളായി നടന്നുവരുന്ന ആറന്മുള ഉത്രട്ടാതി വള്ളംകളിയിലും വള്ള സദ്യവഴിപാടുകളിലും പങ്കെടുക്കുന്ന പള്ളിയോടങ്ങളും ഈ ഭാഗത്തു കൂടിയാണ് ആറന്മുളയില് എത്തുന്നത്. അതിനാല്‍ പള്ളിയോട സേവാസംഘം വളരെ ആശങ്കയോടെയാണ് ഈ വാര്‍ത്ത കണ്ടത്. മാത്രമല്ല നദികളും പുഴകളും കായലുകളുമെല്ലാം ജനങ്ങളുടെ പൊതു സ്വത്താകയാല് ആര്‍ക്കും പതിച്ചു നല്‍കരുതെന്ന നിയമം ഉള്ളതായും അറിയുന്നു.
പത്രവാര്‍ത്തയുടെ നിജസ്ഥിതി അറിയാനായി പള്ളിയോട സേവാസംഘം അടൂര്‍ ആര്‍ഡിഒയ്ക്ക് വിവരാവകാശ നിയമപ്രകാരം കത്തു നല്‍കിയിരുന്നു. റവന്യു അധികാരികളുടെ മറുപടിയിലാണ് ‘പതിച്ചു നല്കല് വാര്‍ത്ത’ കളവാണെന്ന് വ്യക്തമായത്. മാരാമണ്‍ മണല്‍പ്പുറം പതിച്ചു നല്‍കിയിട്ടില്ലെന്നും പമ്പാ നദിക്കും തീരത്തിനും കരംകൊടുക്കുന്ന ഭാഗങ്ങള്‍ ഇല്ലെന്നും റവന്യു അധികൃതര്‍ വ്യക്തമായി അറിയിചത്ചിട്ടുണ്ട്. വസ്തുതാ വിരുദ്ധമായ വാര്‍ത്തകള്‍ അശാന്തി സൃഷ്ടിക്കുമെന്നതിനാല്‍ ഇതിന്റെ നിജസ്ഥിതി വ്യക്തമാക്കാനുള്ള ബാധ്യത സഭയ്ക്കുണ്ട്. രാധാകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: