തിരുവല്ല: സിപിഎം അക്രമരാഷ്ട്രീയത്തില്‍ മനംമടത്ത് അണികള്‍ കൊഴിഞ്ഞ് പോകാന്‍ തുടങ്ങിയതോടെ കടപ്രയില്‍ സിപിഎം,സിപിഐ പോര് മുറുകുന്നു.
കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ നിരവധി പ്രവര്‍ത്തകരാണ് സിപിഐയിലേക്കും ബിജെപി അടക്കമുള്ള പ്രസ്ഥാനങ്ങളിലേക്കും എത്തിയത്.ഇതോടെ പ്രദേശത്ത് അക്രമത്തിന് കോപ്പ് കുട്ടുകയാണ് സിപിഎം നേതൃത്വം.തനിക്ക് വധ ഭീഷണിയുണ്ടെന്നുകാട്ടി സിപിഐ ലോക്കല്‍ സെക്രട്ടറി സി.രവീന്ദ്രനാഥ് ഇടത് മുന്നണിയിലും പാര്‍ട്ടി മേല്‍ ഘടകത്തിലും പോലീസിലും പരാതി നല്കി.
സിപിഎം നേതാക്കളായ കെഎസ്കെടിയു താലൂക്ക് സെക്രട്ടറി അപ്പൂക്കുട്ടന് തേവേരി ബ്രാഞ്ച് സെക്രട്ടറി പി.ജി സതീഷ് കുമാര്‍,എന്നിവര്‍ വധഭീഷണി മുഴക്കിയെന്നാണ് ആരോപണം.സിപിഎം വിട്ട അണികളുടെ വീടുകളില്‍ കയറിയും ഈ ഗുണ്ടാനേതാക്കള്‍ ഭീഷണി മുഴക്കിയതായും പരാതിയുണ്ട്്.
സിപിഐയിലേക്ക് അടുത്തിടെ അമ്പതോളം സിപിഎം പ്രവര്‍ത്തകര്‍ എത്തിയതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.ഇവരെ പൊതുപരിപാടി നടത്തിയാണ് പാര്‍ട്ടിയിലേക്ക് സിപിഐ നേതൃത്ത്്വം സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: