മലപ്പുറം: അഹങ്കാരത്തിന്റെ പ്രതീകമായ മുഖ്യമന്ത്രി പിണറായി വിജയനെ മാതൃകപരമായി ശിക്ഷിച്ച് എബിവിപി. മുഖ്യമന്ത്രിയുടെ കോലം വലിച്ചിഴച്ചുകൊണ്ടായിരുന്നു എബിവിപിയുടെ എസ്പി ഓഫീസ് മാര്‍ച്ച്. ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തില്‍ നിരവധി പ്രവര്‍ത്തകര്‍ പങ്കെടുത്തു. എസ്പി ഓഫീസിന് സമീപം പോലീസ് തടഞ്ഞു. തുടര്‍ന്ന് അവിടെ കുത്തിയിരുന്നു പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
ദേശീയ നിര്‍വ്വാഹക സമിതിയംഗം വരുണ്‍ പ്രസാദ്, സംസ്ഥാന സമിതിയംഗം ടി.അര്ജ്ജുന്, ജില്ലാ കണ്‍വീനര്‍ വിഷ്ണു, ജില്ലാ ജോ.കണ്‍വീനര്‍ ബാലകൃഷണന് എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: