ഒറ്റപ്പാലം: പാലക്കാട്-കുളപ്പുള്ളി സംസ്ഥാന പാതയല്ലെന്നുള്ള വാദം ബിവറേജ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകള് സംരക്ഷിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നടത്തിയ കള്ളക്കളിയാണെന്ന് ആക്ഷേപം.
2008ജൂലൈ എട്ടാം തീയതി പി.ഡബ്ല്യൂ.ഡിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ നിന്നും ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കേരളാ കോണ്‍ഗ്രസ്സ് നേതാവിനു നല്കിയ വിവരാവകാശ രേഖയില്‍ പാലക്കാട്-കുളപ്പുള്ളി സംസ്ഥാനപാതയാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാരിന്റെ നിരവധി രേഖകളില്‍ ഇത് പാലക്കാട് പോന്നാനി റോഡാണ്. പാലക്കാട്-പൊന്നാനി റോഡിന്റെ ആദ്യഘട്ട നവീകരണമാണു കളപ്പുള്ളിയില്‍ അവസാനിച്ചത്.
ജില്ലക്കകത്തെ പ്രധാനനഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണു മേജര്‍ ഡിസ്ട്രിക്റോഡ്. എന്നാല്‍ പാലക്കാടുംപൊന്നാനിയും രണ്ടു ജില്ലകളാകുമ്പോള് സര്‍ക്കാരിന്റെ ഈവാദം ശരിയല്ലെന്നും പറയപ്പെടുന്നു. കെ.എസ്.ടി.പി.നവീകരണം കുളപ്പുള്ളിയില്‍ അവസാനിപ്പിച്ചതുകൊണ്ടാണ് ഇത് പാലക്കാട്-കുളപ്പുള്ളിപാതയെന്ന് അറിയപ്പെടുന്നത്.
എന്നാല്‍ യഥാര്‍ത്ഥ രേഖകളില്‍ പാലക്കാട് പോന്നാനി റോഡായാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 102 കിലോമീറ്റര്‍ നീളമുള്ള ഇത്ര വലിയ ഒരു മേജര്‍ ഡിസ്ട്രിക് റോഡ് സംസ്ഥാനത്ത് രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ല.
ആ നിലക്ക് ഇത് സംസ്ഥാന പാതതന്നെയാണെന്ന വാദം ശരിയായുകയാണ്. ഈ പാതയോരത്തെ ബിവറേജ് ഔട്ട്ലെറ്റുകള് സംരക്ഷിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും നാട്ടുകാരുടെആക്ഷേപമുണ്ട്.
ചെര്‍പ്പുളശ്ശേരി : വിദേശ മദ്യ ശാലയില്‍ അത്യപൂര്‍വ്വ തിരക്ക് .രണ്ടെണ്ണം അടിക്കണമെങ്കില്‍ മണിക്കൂറുകള്‍ വരിനില്‍ക്കേണ്ട ഗതികേടിലാണ് കുടിയന്മാര്. ഡ്രൈ ഡേ കഴിഞ്ഞ് ആദ്യ ദിനമുതല്‍ ഈ തിരക്ക് അനുഭവപ്പെട്ടത്. ജില്ലയിലെ മറ്റു ഔട്ട്ലറ്റുകള് പൂട്ടുന്നതോടെ ഇനിയും തിരക്ക് കൂടാനാണ് സാധ്യത. ദേശീയപാത ദൂരപരിധി കാരണം ജില്ലയിലെ 21 ഔട്ട്ലറ്റുകളില് 15 എണ്ണവും പൂട്ടി. വലിയ ക്യൂവാണ് അനുഭവപ്പെടുന്നത്. അതിനിടെ മദ്യം വാങ്ങി നല്‍കാനുള്ള ഏജന്റുമാരും രംഗത്തെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: