കൊട്ടാരക്കര: മദ്യല’്യത പരിമതപ്പെട്ടത് മുതലെടുക്കാന്‍ ലഹരിമാഫിയകള്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങിതായി ഇന്റലിജന്‍സ് സംവിധാനങ്ങള്‍ പോലീസിനും എക്‌സൈസിനും മുന്നറിയിപ്പ് നല്‍കി. മദ്യമയക്കുമരുന്നുകളുടെ സം’രണവും വ്യാജമദ്യ ഉല്പാദനവും ആരം’ിച്ചതായാണ് വിവരം. എക്‌സൈസിന്റേയും പോലീസിന്റെയും നിയന്ത്രണങ്ങള്‍ക്കപ്പുറമായിരുന്നു മാഫിയകളുടെ പ്രവര്‍ത്തനം. പ്രധാനകേന്ദ്രങ്ങളിലെ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തനം നിലച്ചതും ബീയര്‍, വൈന്‍ പാര്‍ലറുകള്‍ അടച്ചുപൂട്ടിയതു കാരണം മദ്യത്തിനായുള്ള പരക്കംപാച്ചിലാണ് എവിടെയും നടക്കുന്നത്. ഇത് ക്രമസമാധാനപ്രശ്‌നമായി പോലും മാറുമെന്ന ആശങ്ക അധികൃതര്‍ക്കുണ്ട്.
ജില്ലയില്‍ കൊല്ലം, കൊട്ടാരക്കര, പുനലൂര്‍ തുടങ്ങിയ പ്രധാനനഗരങ്ങളിലെല്ലാം മദ്യവില്പന ശാലയക്ക് താഴു വീണിരിക്കുകയാണ്. കൊട്ടാരക്കര ടൗണിലും ഇഞ്ചക്കാട്ടും ഏനാത്തുമെല്ലാം ബാറിനും ബിവറേജ് ഔട്ട്‌ലെറ്റിനും താഴു വീണപ്പോള്‍ സമീപപ്രദേശത്ത് പുത്തൂരിലും പട്ടാഴിയിലും മാത്രമാണ് മദ്യം ല’്യമാകുന്നത്. പുത്തൂര്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള ഈ സ്ഥാപനത്തിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് എത്തിച്ചേരുന്നത്. പോലീസുകാര്‍ക്ക് ഇപ്പോള്‍ മറ്റു ഡ്യൂട്ടിക്ക് പോകാന്‍ കഴിയാതെ ഇവരെ നിയന്ത്രിക്കേണ്ട അവസ്ഥയിലാണ്. ഈ അവസരം പരമാവധി മുതലെടുത്ത് വ്യാജമദ്യ നിര്‍മ്മാണത്തിനുള്ള സ്പിരിറ്റിന്റെ സം’രണം പല കേന്ദ്രങ്ങളിലും ആരം’ിച്ചതായി സൂചനയുണ്ട്. അബ്കാരി രംഗത്തെ പല പഴയ വമ്പന്‍മാരും ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചുവരുന്നതായാണ് രഹസ്യവിവരം. വിലക്കുറവിലും എളുപ്പത്തിലും സാധനം കിട്ടുമെന്നുള്ളതും മദ്യപാനികളെ ഇതിലേക്ക് ആകര്‍ഷിക്കുന്നു. മയക്കുമരുന്നു മാഫിയകളും സജീവമായി രംഗത്തുണ്ട്. കഞ്ചാവിന്റെ വലിയ രീതിയിലുള്ള സം’രണം നടന്നു വരുന്നുണ്ട്. പാനീയമായും ലേഹ്യമായും ഉപയോഗിക്കാവുന്ന കഞ്ചാവുല്‍പ്പന്നങ്ങളും വിപണിയില്‍ എത്തിക്കാനുള്ള നീക്കങ്ങള്‍ ഉണ്ട്. ശീതളപാനിയങ്ങളില്‍ ചേര്‍ത്തുപയോഗിക്കുന്ന ലഹരി ഗുളികകള്‍, ചില മരുന്നുകടകളും മരുന്നു മൊത്തവ്യാപാര സ്ഥാപനങ്ങളും വില്‍പ്പന നടത്തുന്നതായി പോലീസിന് വിവരം ല’ിച്ചിട്ടുണ്ട്. പ്രധാന വാറ്റുകേന്ദ്രങ്ങളായിരുന്ന കൈതക്കോടും എരുതനങ്ങാട്ടും കല്ലടയാറിന്റെ തീരങ്ങളിലും വ്യാജവാറ്റ് വീണ്ടും ആരം’ിച്ചിട്ടുണ്ട്. വ്യവസായിക അടിസ്ഥാനത്തിലുള്ള വ്യാജവാറ്റ് കൂടാതെ മദ്യപാനികള്‍ സ്വന്തമായി വാറ്റുന്നതിനുള്ള ശ്രമങ്ങളും തകൃതിയാണ്.
















