സ്വന്തംലേഖകന്‍
പീരുമേട്: വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് സാധനങ്ങള്‍ വാങ്ങുന്ന ടെണ്ടര്‍ നടപടികളില്‍ വന്‍ക്രമക്കേട്. റദ്ദാക്കപ്പെട്ട കരാര്‍ പുനര്‍ലേലം നടത്താതെ രണ്ടാമത് വിളിച്ചയാള്‍ക്ക് നല്‍കുകയും കരാറുകാരന്റെ കൈയില്‍ പണമില്ലാത്തതിനാല്‍ ടെണ്ടര്‍ തുകയില്‍ വെട്ടിപ്പ് നടത്തി കെട്ടിവയ്‌ക്കുന്ന തുക പാതിയാക്കുകയും ചെയ്തു. ഒരേ കാര്യത്തിന് രണ്ട് തവണ വിവരാവകാശ പ്രകാരം തന്നത് രണ്ട് തരത്തിലുള്ള മറുപടി.
2016-17 സാമ്പത്തിക വര്‍ഷം 12,225,124 രൂപയുടെ എന്‍ആര്‍ഇജിഎയുടെ സാധന സാമഗ്രികളുടെ വാങ്ങലും സംഭരണവും വിനിയോഗവുമായി ബന്ധപ്പെട്ടിട്ടുള്ള ടെണ്ടറിലാണ് വന്‍ ക്രമക്കേടും അഴിമതിയും നടന്നത്. ടെണ്ടറില്‍ 10.2 ശതമാനം താഴ്ന്ന നിരക്കില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മകന്‍ കരാര്‍ ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ പദ്ധതി നിര്‍വ്വഹണ അംഗത്തിന്റെ കുടുംബത്തില്‍പെട്ടവര്‍ക്ക് കരാറില്‍ പങ്കെടുക്കുവാന്‍ കഴിയില്ലെന്നുള്ള പരാതിയെ തുടര്‍ന്ന് ടെണ്ടര്‍ അസാധുവായി. രണ്ടാഴ്ചയ്‌ക്ക് ശേഷം ടെണ്ടറില്‍ 10.1 ശതമാനം തത
ാഴ്ന്ന നിരക്കില്‍ ലേലത്തില്‍ പങ്കെടുത്തയാള്‍ക്ക് ഈ വര്‍ക്ക് അനുവദിച്ചു.
ലേലം ഉറപ്പിച്ചതിന് ശേഷം എന്തെങ്കിലും കാരണവശാല്‍ ക്യാന്‍സല്‍ ആയാല്‍ പുനര്‍ ലേലം ചെയ്യണമെന്ന നിയമം മറികടന്നാണ് രണ്ടാമത്തെ ലേലം വിളിച്ചയാളിന് കരാര്‍ ഉറപ്പിച്ചത്. ഇത് സംബന്ധിച്ച് വിവരാവകാശ നിയമ പ്രകാരം അപേക്ഷ വച്ചപ്പോള്‍ എന്‍ആര്‍ജിഇഎ സംസ്ഥാന മിഷന്‍ ഡയറക്ടറുടെ നിയമോപദേശപ്രകാരം രണ്ടാം സ്ഥാനക്കാരന് നല്‍കാമെന്നുള്ള മറുപടിയാണ് പഞ്ചായത്തില്‍ നിന്ന് നല്‍കിയത്.
മാത്രമല്ല കെട്ടിവയ്‌ക്കുന്ന തുക (നിരതദ്രവ്യം) അടയ്‌ക്കുന്നതിലും വന്‍ സാമ്പത്തിക അഴിമതിയാണ് നടന്നിട്ടുള്ളത്. കരാര്‍ ജോലിയ്‌ക്ക് 6.25 ലക്ഷം രൂപയാണ് നിരതദ്രവ്യം ഒടുക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് അട്ടിമറിക്കുകയും അടങ്കല്‍ തുകയുടെ അളവ് 50 ലക്ഷമാക്കുകയും 2.5 ലക്ഷം രൂപ നിരതദ്രവ്യമാക്കുകയും ചെയ്തത് കരാറുകാരനെ സഹായിച്ചു. മാത്രമല്ല ടെണ്ടര്‍ കൈക്കൊണ്ട തീയതി മുതല്‍ 14 ദിവസത്തിനുള്ളില്‍ തന്നെ എഗ്രിമെന്റ് വയ്‌ക്കണമെന്ന നിയമവും അട്ടിമറിക്കപ്പെട്ടു.
രണ്ട് മാസം കഴിഞ്ഞാണ് നിരതദ്രവ്യം തുകയായ രണ്ട് ലക്ഷം രൂപ പഞ്ചായത്തില്‍ അടച്ചത്. വീണ്ടും ഗ്രാമപഞ്ചായത്തില്‍ വിവരാവകാശം വച്ചപ്പോള്‍ അടങ്കല്‍തുക 12,22,5124 രൂപയില്‍ നിന്നും 50 ലക്ഷമാക്കിയതിന് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനമില്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്. മാത്രമല്ല സംസ്ഥാന മിഷന്‍ ഡയ
റക്ടറുടെ നിയമോപദേശം തേടിയിട്ടില്ലെന്നും ക്യാന്‍സലായ കരാറില്‍ പങ്കെടുത്ത രണ്ടാം സ്ഥാനക്കാരന് ലേലം ഉറപ്പിക്കാന്‍ നിയമം അനുവദിക്കുന്നില്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
















