ഓമല്ലൂര്‍: ഊപ്പമണ്ണില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യശാല തുറക്കുന്നതിനെതിരെ പഞ്ചായത്ത് സ്റ്റോപ്പ് മെമ്മൊ നല്കി. പഞ്ചായത്തിന്റെ അനുമതി ഇല്ലാതെയാണ് മദ്യശാല തുറന്നതെന്നും പ്രവര്‍ത്തനം ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും സെക്രട്ടറി കണ്‍സ്യൂമര്‍ ഫെഡ് ജില്ലാ അധികൃതര്‍ക്ക് ഇന്നലെ നല്കിയ കത്തില്‍ ആവശ്യപ്പെട്ടു.
കെട്ടിടത്തിനു മുന്നില്‍ ഇന്നലെയും സമരം തുടര്‍ന്നു. സ്ത്രീകള്‍ അടക്കമുളള നാട്ടുകാര്‍ സത്യാഗ്രഹമിരിക്കുകയാണ്.
ഇതിനിടെ, കെട്ടിടത്തില്‍ മദ്യശാല പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സമ്മത പത്രത്തില്‍ നിന്നു പിന്മാറുകയാണെന്ന് ഉടമ നളിനാക്ഷന് സമരപ്പന്തലിലെത്തി അറിയിച്ചു. കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യ ഗോഡൗണിനു വേണ്ടിയാണ് കെട്ടിടം വാടകയ്ക്കെടുത്തത്. മദ്യവിതരണ കേന്ദ്രം തുറക്കാനാണെന്ന് അറിഞ്ഞിരുന്നില്ല. കരാറില്‍ നിന്ന് പിന്മാറുന്നതായി കണ്‍സ്യൂമര്‍ ഫെഡ് അധികൃതര്‍ക്ക് എഴുതി നല്‍കയെന്ന് അദ്ദഹം സമരക്കാരെ അറിയിച്ചു.
സമരത്തിനു വിവിധ രാഷ്ട്രീയ, മത നേതാക്കള്‍ പിന്തുണ അറിയിച്ചു. ബി. ജെ.പി ജില്ലാ പ്രസിഡന്റ് അശോകന് കുളനട, കെ പി സി സി സെക്രട്ടറി പഴകുളം മധു,യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസ് തുടങ്ങിയവര്‍ സമരക്കാരെ അഭിവാദ്യം ചെയ്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: