പത്തനംതിട്ട:ജില്ലാഭരണകൂടത്തിന്റെതീരുമാനം സ്വാഗതാര്‍ഹമാണെങ്കിലും ചികിത്സയ്ക്ക് ആഴ്ച്ചയില്രണ്ടുദിവസം ഡോക്ടറുടെസേവനമെന്നത് അപര്യാപ്തമാണെന്ന് ഗവിഭൂമിസമരസമിതി വിലയിരുത്തി.ഗവിയിലെപിഎച്ച്സിയില് എല്ലാദിവസവും പ്രവര്ത്തിക്കുന്നചികിത്സാകേന്ദ്രം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. നാല്പതുവര്ഷംപഴക്കമുള്ള ലയങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടിവേണം.വൈകിട്ട് 5മണിക്ക് ശേഷം ഗവിക്ക് പുറത്തേക്ക് സഞ്ചരിക്കാനുള്ള അനുമതിഇല്ലാത്തതിലും ഗവിനിവാസികള്ക്ക് നാളിതുവരെ സ്വന്തമായി ഭൂമിയോ വീടോ നല്കുവാന് നടപടിസ്വീകരിക്കാത്തതിലും ഗവിഭൂമിസമരസമിതി പ്രതിഷേധിച്ചു. യോഗത്തില്‍ജനറല്‍ കണ്‍വീനര്‍ ഷാജി ആര്.നായര്‍ അദ്ധ്യക്ഷനായിരുന്നു. കണ്‍വീനര്‍ പി.വി.ബോസ്,കെ.കെ.ബാബു,പി.ആര്.ഷാജി,ജയകൃഷ്ണന്,ടി.സ.തങ്കപ്പന്,കെ.ത്യാഗു,പി.പുണ്യരാജ്,പി.കലേഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: