പത്തനംതിട്ട:ഗവിഭൂമിസമരസമിതിയുടെ പ്രയത്നങ്ങള്‍ ഫലംകണ്ടുതുടങ്ങി.ബിജെപിസംസ്ഥാനഅദ്ധ്യക്ഷന് കുമ്മനംരാജശേഖരന്റെ നേതൃത്വത്തില്‍ ഗവിയിലെത്തി തദ്ദേശവാസികളുടെ പ്രശ്നങ്ങള്‍ നേരില്‍കണ്ട് മനസിലാക്കുകയും ജീവിക്കാനായുള്ളഗവിനിവാസികളുടെ സമരത്തിന് പിന്തുണയേകുകയും ചെയ്തിരുന്നു. ഗവിഭൂമിസമരസമിതിയുടെ നേതൃത്വത്തില്‍നടത്തിയ തുടര്പ്രക്ഷോഭങ്ങളാണ് ഗവിയിലെ മനുഷ്യാവകാശലംഘനമടക്കമുള്ള പ്രശനങ്ങള്‍ പുറംലോകത്തിന്റെശ്രദ്ധയിലെത്തിച്ചത്. സംസ്ഥാനമുഷ്യവകാശകമ്മീഷന്ജില്ലാകളക്ടറോട് വിശദീകരണം ആവശ്യപ്പെടുകയും ഇന്ന് പത്തനംതിട്ടയില്‍ സിറ്റിംഗ് നിശ്ചയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇന്നത്തെഹര്ത്താല് പ്രഖ്യാപനത്തെതുടര്‍ന്ന് സിറ്റിംഗ് മാറ്റിവച്ചു.ഗവിഭൂമിസമരസമിതിയുടെപ്രക്ഷോഭങ്ങളെതുടര്ന്ന് ഗവിനിവാസികളുടെ ഏതാനും ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ ജില്ലാഭരണകൂടം നടപടി സ്വീകരിച്ചു.
ഗവി നിവാസികള്‍ക്ക് ജില്ലാ ആസ്ഥാനവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമായിരുന്ന കുമളിയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ആര്.ഗിരിജ അറിയിച്ചു. ഗവി നിവാസികളുടെ വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. എല്ലാ ദിവസവും രാവിലെ ആറിന് കുമളിയില്‍ നിന്നും ഗവി വഴി പത്തനംതിട്ടയ്ക്ക് ഉണ്ടായിരുന്ന സര്‍വീസ് ഏതാനും ദിവസം മുന്‍പ് കെഎസ്ആര്‍ടിസി നിര്‍ത്തലാക്കിയിരുന്നു. ഇപ്പോള്‍ ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട ഡിപ്പോയിലെ ബസ് കുമളിയില്‍ നിന്നും പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ഉച്ചയ്ക്കു ശേഷം ഗവിയില്‍ നിന്നും വരുന്ന ബസ് ഓഫീസ് സമയത്തിനു ശേഷം മാത്രമേ പത്തനംതിട്ടയിലെത്തൂ. ഇതുമൂലം ജില്ലാ ആസ്ഥാനവുമായി ബന്ധപ്പെടേണ്ട ഗവി നിവാസികള്‍ക്ക് ഒരു ദിവസം മുന്‍പ് യാത്ര തിരിക്കേണ്ട സ്ഥിതിയുണ്ടായി. സ്വകാര്യ ബസുകള്‍ക്കോ മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കോ അനുമതി നല്കാന് കഴിയാത്ത വനമേഖലയായതിനാല്‍ നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി സര്‍വീസ് ഒരു പ്രത്യേക ആവശ്യമായി പരിഗണിച്ച് അടിയന്തിരമായി പുനരാരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി. ആവശ്യമെങ്കില്‍ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്ന് കളക്ടര്‍ അറിയിച്ചു.
ഗവി നിവാസികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് അടൂര്‍ ആര്‍ഡിഒയുടെ നേതൃത്വത്തില്‍ റവന്യു വകുപ്പിന്റെ ഒരു ടീം 20 മുതല്‍ സര്‍വെ ആരംഭിക്കും. നിലവില്‍ നാലാംക്ലാസ് വരെയുള്ള ഗവിയിലെ എല്‍.പി സ്കൂള്‍ ഏഴാം ക്ലാസ് വരെയുള്ള സ്കൂളായി ഉയര്‍ത്തുതിന് ആവശ്യമായ ശുപാര്‍ശ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. നിലവില്‍ സ്കൂള്‍ പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനു കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കും. ഗവി നിവാസികള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ശരിയായ രീതിയില്‍ ലഭിക്കുന്നില്ല എ പരാതികളുടെ അടിസ്ഥാനത്തില്‍ നിലവിലുള്ള മൊബൈല്‍ മെഡിക്കല്‍ ടീം നിശ്ചിത ഇടവേളകളില്‍ ഗവി സന്ദര്‍ശിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഒരു ഡോക്ടറുടെ സേവനം പൂര്‍ണമായും ലഭ്യമാക്കുതിനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനമായി. യോഗത്തില്‍ എഡിഎം അനു എസ്.നായര്‍, അടൂര്‍ ആര്‍ഡിഒ ആര്.രഘു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി കമലാസനന് നായര്‍, ഡി.എം.ഒ ഡോ.സോഫിയാ ബാനു, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി.ജി രാജന്‍ബാബു, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എസ്.സുജാത, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: