കുന്നംകുളം: കുപ്രസിദ്ധ ഗുണ്ട പള്‍സര്‍ സുനിയുമായി വന്നിരുന്ന പോലീസ് ജീപ്പ് കുന്നംകുളത്ത് അപകടത്തില്‍പ്പെട്ടു. കുന്നംകുളം സ്റ്റേഷനിലെ ഒരു വഞ്ചനാകേസില്‍ ഉള്‍പ്പെട്ടിരുന്ന പള്‍സര്‍ സുനിയെ കുന്നംകുളം കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവരുമ്പോഴായിരുന്നു ജീപ്പ് അപകടത്തില്‍പ്പെട്ടത്. തൃശൂര്‍ റോഡില്‍ തലക്കോട്ടുകര ശിവക്ഷേത്രത്തിനടുത്ത് മറ്റൊരു വാഹനത്തില്‍ തട്ടിയ ജീപ്പ് നിയന്ത്രണം വിട്ട് അമ്പലത്തിന്റെ മതിലില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
സ്റ്റേഷന് അടുത്തായതിനാല്‍ ഇവിടെനിന്നും മറ്റൊരു ജീപ്പെത്തി സുനിയെ ആ വണ്ടിയിലേക്ക് മാറ്റി. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുനി ഉള്‍പ്പെട്ട ചീറ്റിംഗ് കേസ് കുന്നംകുളത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ കേസിലേക്കാണ് സുനിയെ എത്തിച്ചത്. കുന്നംകുളം കോടതി ഇല്ലാത്തതിനാല്‍ ഇയാളെ ചാവക്കാട്ടേക്കാണ് പിന്നീട് കൊണ്ടുപോയത്. എറണാകുളത്തെ ജയിലില്‍ നിന്നാണ് സുനിയെ കൊണ്ടുവന്നിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: