പെരുവനം: മഹാദേവക്ഷേത്രത്തില്‍ പണ്ട് നടന്നിരുന്ന ഉത്സവത്തിന്റെ വലിയ വിളക്കായിരുന്ന പൂയം നാളിലാണ് പെരുവനം പൂരം.
കേരളത്തിലെ കൊമ്പനാനകളുടേയും നെറ്റിപ്പട്ടം, കോലം, കുട, ആലവട്ടം, വെഞ്ചാമരം എന്നീ ചമയങ്ങളുടേയും ചെണ്ട, കൊമ്പ്, കുഴല്‍, താളം എന്നീ വാദ്യങ്ങളുടേയും യോഗ്യത നിര്‍ണയിച്ചിരുന്നത് പെരുവനം നടവഴിയില്‍ അവയ്‌ക്ക് പ്രവേശനം ലഭിച്ചിട്ടുണ്ടോ എന്നതിനെ ആസ്പദമാക്കിയായിരുന്നു.
















